Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി വിവാദം: അനുഷ്‌കയ്ക്ക് അതൃപ്തി

ലണ്ടന്‍: ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തില്‍ അനുഷ്‌ക ശര്‍മയ്ക്ക് അതൃപ്തി. കോലിയുടെ ഫോമൗട്ടിന് കാരണം താനാണ് എന്ന മട്ടില്‍ പ്രചരിക്കുന്ന ഗോസിപ്പുകളാണ് ബോളിവുഡ് സുന്ദരിയെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിദേശ പര്യടനങ്ങള്‍ക്കിടെ ഇടക്കിടെ കാണാനെത്തുന്ന കാമുകിയാണ് കോലിയുടെ ബാറ്റിംഗിനെ ബാധിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്രിക്കറ്റ് ടീമുമായി ബന്ധമുള്ളവര്‍ തന്നെയാണ് വിരാട് കോലിയെ കാണാന്‍ എത്താറുളള കാമുകിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കിടെ അനുഷ്‌ക കോലിയെ കാണാനെത്തിയിരുന്നു. എന്നാല്‍ അത് കാരണമാണ് കോലി ബാറ്റിംഗില്‍ പരാജയപ്പെടുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് അനുഷ്‌ക ശര്‍മയെ അസ്വസ്ഥയാക്കുന്നതത്രെ.

virat-and-anushka-sharma

വിരാടിന്റെ ബാറ്റിംഗ് ഫോമില്ലായ്മയ്ക്ക് കാരണം താനല്ല എന്നാണ് താരം പറയുന്നത്. ഇല്ലാത്ത കാര്യത്തില്‍ തന്റെ പേര് വെറുതെ വലിച്ചിഴയ്ക്കുകയാണ് എന്ന് അനുഷ്‌ക പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലോ അനുഷ്‌കയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലോ പരസ്പരം കാണണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണത്രെ വിവാദ ജോഡികള്‍.

ഇംഗ്ലണ്ട് പര്യടനത്തിനിടെ ബാറ്റിംഗ് ഫോമൗട്ടായ വിരാട് കോലിക്ക് കാമുകിയെ കൂടെ താമസിപ്പിക്കാന്‍ ബി സി സി ഐ അനുമതി കൊടുത്തത് വിവാദമായിരുന്നു. ഭാര്യയെയും കുട്ടികളെയും അല്ലാതെ ക്രിക്കറ്റ് താരങ്ങളുടെ കാമുകിമാരെ ടീം ഹോട്ടലില്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഞായറാഴ്ച സൗത്താംപ്ടണില്‍ തുടങ്ങാനിരിക്കേയാണ് അനുഷ്‌കയുടെ അതൃപ്തി പുറത്തുചാടിയിരിക്കുന്നത്.

Story first published: Saturday, July 26, 2014, 14:14 [IST]
Other articles published on Jul 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+