Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോനാക്ഷി സിന്‍ഹ പീഡിപ്പിച്ചതായി നടിയുടെ പരാതി!

ഉദയ്പൂര്‍: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ പരാതിയുമായി നടിയും മോഡലുമായ പൂജ മിശ്ര രംഗത്ത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് താന്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ സോനാക്ഷിയാണ് എന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോ താരം കൂടിയായ പൂജ മിശ്ര ആരോപിക്കുന്നത്. ബിഗ് ബോസ് 5 ലെ മത്സരാര്‍ഥിയായിരുന്നു പൂജ മിശ്ര.

സോനാക്ഷി സിന്‍ഹയോടൊപ്പം അമ്മ പൂനം സിന്‍ഹ, മോഡല്‍ ഇഷാ ഗോപികര്‍, ഇഷയുടെ ഭര്‍ത്താവ് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് പൂജ മിശ്ര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ സോനാക്ഷി സിന്‍ഹ മറ്റുള്ളവരുടെ സഹായം തേടി എന്നാണ് പൂജ മിശ്ര പറയുന്നത്.

sonakshi-sinha

രാജസ്ഥാനില്‍ ഒരു ഫോട്ടോഷൂട്ടിനെത്തിയപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായതെന്നാണ് പൂജ മിശ്ര പറയുന്നത്. ഹോട്ടല്‍ റാഡിസണ്‍ ബല്‍വില്‍ വെച്ചായിരുന്നു സംഭവം. ഉദയ്പൂരില്‍ ഫോട്ടോഷൂട്ട് നടത്തിയ ശേഷം മുറിയില്‍ മടങ്ങിയെത്തി മയങ്ങുകയായിരുന്നു. തന്റെ മുറിയില്‍ രണ്ട് പേര്‍ അതിക്രമിച്ച് കയറുകയായിരുന്നു. താന്‍ ഒച്ചവെച്ചപ്പോള്‍ ഇവര്‍ മുറിയില്‍ നിന്നും പോയി.

ഇവരില്‍ ഒരാള്‍ മുറിയിലേക്ക് തിരിച്ചുവന്ന് തന്നെ അനാവശ്യമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഏപ്രില്‍ 11 നായിരുന്നു ഈ സംഭവങ്ങള്‍ നടന്നത്. പൂജ മിശ്രയുടെ പേഴ്‌സ് 11 ന് ഇവിടെ നിന്നും നഷ്ടപ്പെട്ടിരുന്നു. ഈ പേഴ്‌സ് ഏപ്രില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദയ്പൂരിലെ അംബാ മാതാ പോലീസ് സ്‌റ്റേഷനിലാണ് പൂജ മിശ്ര പരാതി നല്‍കിയിരിക്കുന്നത്.

Story first published: Thursday, April 16, 2015, 15:12 [IST]
Other articles published on Apr 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+