Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ വാതുവെപ്പ്; സല്‍മാന്റെ സഹോദരന്‍ നടന്‍ അര്‍ബാസ് ഖാനെ പോലീസ് വിളിപ്പിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാനെ മുംബൈ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. അടുത്തിടെ സമാപിച്ച ഐപിഎല്‍ വാതുവെപ്പുമായി നടന് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സമന്‍സ് അയച്ചത്. പ്രമുഖ വാതുവെപ്പുകാരനെ അറസ്റ്റ് ചെയ്തതില്‍ നിന്നാണ് നടനെക്കുറിച്ച് സൂചന ലഭിച്ചത്.

അടുത്തിടെ പോലീസ് നാല്‍പ്പത്തിരണ്ടുകാരനായ സോനു ജുലന്‍ അലിയാസ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് രാജ്യമെങ്ങും വാതുവെപ്പ് നിയന്ത്രിക്കുന്നതെന്നാണ് സൂചന. സോനു ജലന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. സോനു അര്‍ബാസ് ഖാനെ പലതവണ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി.

arbaazkhan

ഇതേതുടര്‍ന്നാണ് നടന് സമന്‍സ് അയച്ചതെന്നാണ് വിവരം. ഒരു മത്സരത്തില്‍ പണം നഷ്ടപ്പെടുത്തിയതിന് സോനു അര്‍ബാസ് ഖാനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒത്തുകളിയില്‍ പങ്കാളികളായ നൂറോളം ഏജന്റുമാരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി അറസ്റ്റിലായയാളുടെ കൈയ്യില്‍ നിന്നും പിടികൂടി. സംഭവത്തില്‍ വിശമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നും താനെ പോലീസ് ഓഫീസര്‍ അറിയിച്ചു.

Story first published: Friday, June 1, 2018, 17:10 [IST]
Other articles published on Jun 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+