വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേമനൊക്കെ തന്നെ, പക്ഷെ ലോകകപ്പ് ടീമില്‍ സ്ഥാനം സ്വപ്‌നം കാണേണ്ട!! കൂട്ടത്തില്‍ പുജാരയും

ചില താരങ്ങള്‍ ഒരിക്കലും ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല

By Manu
ഇവർക്ക് ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം കിട്ടുമോ? | Oneindia Malayalam

മുംബൈ: ഐസിസിയുടെ മറ്റൊരു ലോകകപ്പ് കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. മേയ് അവസാനത്തോടെ ഇംഗ്ലണ്ടിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ചില താരങ്ങള്‍ കഠിനാധ്വാനത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയും ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ലോകകപ്പെന്നത് വെറുമൊരു സ്വപ്‌നമായി തുടരുകയും ചെയ്യുന്നു. ഇവരില്‍ ഏറ്റവും മികച്ച ഉദാഹരങ്ങളിലൊന്നാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസങ്ങളിലാന്നായി വിശേഷിപ്പിക്കപ്പെടുന്ന വിവിഎസ് ലക്ഷ്മണ്‍.

ടീം ഇന്ത്യക്ക് ഒന്നല്ല, രണ്ട് കോലി!! ബൗളിങിലെ കോലി ഈ താരം... ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര ടീം ഇന്ത്യക്ക് ഒന്നല്ല, രണ്ട് കോലി!! ബൗളിങിലെ കോലി ഈ താരം... ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

നിലവില്‍ മല്‍സരരംഗത്തുള്ള ചില മികച്ച താരങ്ങള്‍ക്കു ഒരിക്കലും ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചെന്നു വരില്ല. ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ചേതേശ്വര്‍ പുജാര (ഇന്ത്യ)

ചേതേശ്വര്‍ പുജാര (ഇന്ത്യ)

ലക്ഷ്മണിനെപ്പോലെ തന്നെ ടെസ്റ്റ് കളിക്കാന്‍ മാത്രമറിയാവുന്ന താരമെന്ന പേര് വീണു കഴിഞ്ഞ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പുജാര. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായി പുജാര മാറിക്കഴിഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കു ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടിത്തരാന്‍ ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും പുജാരയെ തേടിയെത്തി.
എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പുജാരയ്ക്ക് ഈ മിടുക്ക് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഐപിഎല്ലില്‍ ഇത്തവണ ഒരു ടീമും ലേലത്തില്‍ വാങ്ങാന്‍ തയ്യാറാവാത്തവരുടെ കൂട്ടത്തില്‍ പുജാരയുമുണ്ടായിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റും തനിക്കു വഴങ്ങുമെന്ന് താരം അടുത്തിടെ തെളിയിച്ചു. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി പുജാര സെഞ്ച്വറിമായി കസറിയിരുന്നു.

ഡീന്‍ എല്‍ഗര്‍ (ദക്ഷിണാഫ്രിക്ക)

ഡീന്‍ എല്‍ഗര്‍ (ദക്ഷിണാഫ്രിക്ക)

പുജാരയെപ്പോലെ തന്നെ ടെസ്റ്റിലെ മറ്റൊരു മികച്ച ബാറ്റ്‌സ്മാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗര്‍. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഈ മികവ് പുറത്തെടുക്കാന്‍ എല്‍ഗറിനാവുന്നില്ല. 2018ല്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. എല്‍ഗറിനെ സമീപകാലത്തൊന്നും ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 ടീമുകളിലേക്കു തിരിച്ചുവിളിക്കാന്‍ സാധ്യതയും കുറവാണ്.
പ്രായവും എല്‍ഗറിന് മറ്റൊരു തടസ്സമാണ്. 32 കാരനായ അദ്ദേഹത്തിന് ഈ ലോകകപ്പ് ടീമില്‍ ഇടമുണ്ടാവില്ലെന്നുറപ്പാണ്. അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും എല്‍ഗറിന്റെ പ്രായം 36 ആവുകയും ചെയ്യും.

മുരളി വിജയ് (ഇന്ത്യ)

മുരളി വിജയ് (ഇന്ത്യ)

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന് കരിയറിന്റെ തുടക്ക കാലത്ത് മുദ്ര കുത്തപ്പെട്ട മറ്റൊരു താരമാണ് ഓപ്പണര്‍ മുരളി വിജയ്. എന്നാല്‍ താരം ഈ ചീത്തപ്പേര് ഐപിഎല്ലിലൂടെ മാറ്റുകയും ചെയ്തു. ടി20യിലും തനിക്കു മികച്ച പ്രകടനം നടത്താനാവുമെന്ന് വിജയ് തെളിയിച്ചു. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീമിലും വിജയ്ക്ക് ചില അവസരങ്ങള്‍ നല്‍കിയെങ്കിലും ഇതു മുതലെടുക്കാന്‍ കഴിഞ്ഞില്ല.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് വിജയ് അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. ഇനിയൊരിക്കലും താരത്തെ തിരിച്ചുവിളിക്കാനും സാധ്യത കുറവാണ്. ടെസ്റ്റ് ടീമിലെ സ്ഥാനം പോലും തെറിക്കുമെന്ന ആശങ്കയിലാണ് വിജയ്.

Story first published: Tuesday, February 26, 2019, 13:41 [IST]
Other articles published on Feb 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X