മൂന്നാം നിലയിലെ ഏസി ആയിരുന്നു 'കുട്ടി' സേവാഗിന്റെ ലക്ഷ്യം!
അടിപൊളി ഒരു ഫോറടിച്ച് നില്‍ക്കുമ്പോള്‍ കോച്ച് വന്ന് ആ പന്ത് നിനക്കൊരു സിക്‌സറടിച്ചുകൂടെ എന്ന് ചോദിച്ചാല്‍ എങ്ങനിരിക്കും- അങ്ങനെ ഒരു കോച്ചായിരുന്നു കുട്ടിക്കാലത്ത് വീരേന്ദര്‍ സേവാഗിന് ഉണ്ടായിരുന്നത്. ലോകം ഇന്നറിയപ്പെടുന്ന സേവാഗ് ഇങ്ങനെ ആയിത്തീര്‍ന്നതില്‍ വല്ല അത്ഭുതവും ഉണ്ടോ. ശരി എന്ന് പറഞ്ഞ് അടുത്ത പന്ത് സിക്‌സറിന് പറത്തുമായിരുന്നേ്രത വീരു.
ചെറുപ്പകാലം മുതലേ സേവാഗിന്റെ കോച്ചായിരുന്നു എന്‍ എ ശര്‍മ. ചെറിയ ഗ്രൗണ്ടിലായിരുന്നു അന്ന് കളി. പന്ത് ബൗണ്ടറി കടത്താനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ അടുത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയായിരുന്നു സേവാഗിന്റെ ലക്ഷ്യം. അത് കഴിഞ്ഞ് രണ്ടാം നില. മൂന്നാം നിലയിലെ എയര്‍ കണ്ടീഷണറില്‍ പന്തടിച്ചുകൊള്ളിക്കുക എന്നതായിരുന്നു അക്കാലത്ത് സേവാഗിന്റെ ഏറ്റവും വലിയ ഹോബി. പ്രിയ ശിഷ്യനെക്കുറിച്ച് ശര്‍മ പറയുന്നത് ഇങ്ങനെയൊക്കെയാണ്....

സച്ചിനെപ്പോലല്ല
ജൂനിയര്‍ സച്ചിനാണ് എന്ന് എല്ലാവരും പറയാറുണ്ട്. കണ്ടാല്‍ സച്ചിനെപ്പോലെ തോന്നും. എന്നാല്‍ കാഴ്ചയില്‍ മാത്രമേ സേവാഗ് സച്ചിനെ പോലെ ഉള്ളൂ. സച്ചിനെക്കാള്‍ എത്രയോ അഗ്രസീവ് ആണ് സേവാഗ്.

ഒരുമണിക്കൂര്‍ കളിച്ചാല്‍
തുടക്കത്തിലേ ഒരുമണിക്കൂര്‍ ബാറ്റ് ചെയ്താല്‍ 60 - 7- റണ്‍സ് വരെ അടിക്കും സേവാഗ്. സേവാഗ് ക്രീസിലുണ്ടെങ്കില്‍ കളി തോല്‍ക്കും എന്ന പേടി വേണ്ട.

ഫോറ് സിക്‌സറാക്കലാണ്
സിംഗിളിനെ ഓടി രണ്ടാക്കുക എന്നതാണ് ക്രിക്കറ്റില്‍ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും ശ്രമിക്കുന്ന കാര്യം. എന്നാല്‍ സേവാഗിന് അത് ബൗണ്ടറികളെ സിക്‌സറുകളാക്കി മാറ്റലായിരുന്നു.

കഠിനാധ്വാനിയാണ്
1993 മുതല്‍ എനിക്ക് സേവാഗിനെ അറിയാം, ക്രിക്കറ്റിനെ വളരെ സീരിയസായി കാണുന്ന പ്രകൃതമാണ്. ഓരോ പരമ്പരയ്ക്ക് മുമ്പും വീഡിയോ ഫുടേജുകളുമായി വന്ന് ആവശ്യമായ തിരുത്തലുകള്‍ നടത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications