അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് പരമ്പര; 10 വര്‍ഷത്തിനിടയില്‍ ആദ്യം
അബുദാബി: യുഎഇയില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റില്‍ പാക്കിസ്ഥാനെ 123 റണ്‍സിനാണ് ന്യൂസിലന്‍ഡ് തകര്‍ത്തത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഏഷ്യയിലെ അഞ്ചാമത്തെ മാത്രം പരമ്പര സ്വന്തമാക്കിയ ന്യൂസിലന്‍ഡ് കഴിഞ്ഞ പത്തുവര്‍ഷത്തെ പരമ്പര വരള്‍ച്ചയാണ് ഇതോടെ അവസാനിപ്പിച്ചത്.

നേരത്തെ അബുദാബിയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 4 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍, ദുബായില്‍ നടന്ന രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനോട് ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. മൂന്നാമത്തെയും അവസാനത്തേയുമായ നിര്‍ണായക ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് ന്യൂസിലന്‍ഡ് നടത്തിയത്.
യുഎഇയിലെ ടെസ്റ്റ് പരമ്പരയില്‍ പാക്കിസ്ഥാന്റെ രണ്ടാമത്തെ മാത്രം പരമ്പര തോല്‍വിയാണിത്. യുഎഇ ഹോം ഗ്രൗണ്ടാക്കിയ പാക്കിസ്ഥാന് മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം കാര്യമായി ഒന്നും ചെയ്യാനായില്ല. അവസാന ദിവസം 280 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. ഇമാം ഉല്‍ ഹഖ്(22), ബാബര്‍ അസം(55), സര്‍ഫ്രാസ് അഹമ്മദ്(28) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
നേരത്തെ ആദ്യ ഇന്നിങ്‌സിലെ 74 റണ്‍സ് കടവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 353 റണ്‍സെടുത്ത് ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. കെയ്ന്‍ വില്യംസണ്‍(139), ഹെന്റി നിക്കോളാസ്(126) എന്നിവരുടെ സെഞ്ച്വറിയാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സിന് കരുത്തായത്. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി ടിം സൗത്തി, അജാസ് പട്ടേല്‍, വില്യംസോമര്‍വില്ലി എന്നിവര്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍, ന്യൂസിലന്‍ഡ് 274/10, 353/7. പാക്കിസ്ഥാന്‍ 348/10, 156/10.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications