Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അബുദാബി ടി10: കലന്തേഴ്‌സ്, ഡല്‍ഹി ബുള്‍സ്, ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ് ടീമുകള്‍ക്ക് ജയം

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ കലന്തേഴ്‌സിനും ഡല്‍ഹി ബുള്‍സിനും ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനും ജയം. ആദ്യ മത്സരത്തില്‍ ബംഗ്ലാ ടൈഗേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ഡല്‍ഹി ബുള്‍സ് രണ്ടാം മത്സരത്തില്‍ മറാത്ത അറേബ്യന്‍സിനെ 9 വിക്കറ്റിനാണ് തകര്‍ത്തത്. ആദ്യ മത്സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ മറാത്ത അറേബ്യന്‍സിന് ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു.

മറാത്ത അറേബ്യന്‍സ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 10 ഓവറില്‍ നാല് വിക്കറ്റില്‍ നേടിയത് വെറും 87 റണ്‍സാണ്. ക്യാപ്റ്റന്‍ മൊസാദെക് ഹൊസൈന്‍ (22 പന്തില്‍ 35) മാത്രമാണ് ഭേദപ്പെട്ട പ്രകടം കാഴ്ചവെച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും താരം പറത്തി. ജാവേദ് അഹ്മദി 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 24 റണ്‍സ് നേടി. മുഹമ്മദ് ഹഫീസ് (6 പന്തില്‍ 5) നിരാശപ്പെടുത്തി. ഡല്‍ഹിക്കുവേണ്ടി അമാദ് ബട്ട്,എഡ്വേര്‍ഡ്‌സ്,അലി ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഡല്‍ഹി ബുള്‍സ്

മറുപടിക്കിറങ്ങിയ ഡല്‍ഹി ബുള്‍സ് അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. എവിന്‍ ലെസിന്റെയും (16 പന്തില്‍ 55*) രവി ബൊപാരയുടെയും (12 പന്തില്‍ 28*) ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിയെ തുണച്ചത്. ലെവിസ് രണ്ട് ഫോറും ഏഴ് സിക്‌സും നേടിയപ്പോള്‍ ബൊപാര അഞ്ച് ബൗണ്ടറിയും നേടി. റഹ്മാനുല്ല ഗുര്‍ബാസിന്റെ (4) വിക്കറ്റ് മാത്രമാണ് ഡല്‍ഹിക്ക് നഷ്ടമായത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയില്‍ ഡല്‍ഹി ബുള്‍സാണ് തലപ്പത്ത്.

പൂനെ

ആദ്യ മത്സരത്തില്‍ ജയിച്ച പൂനെയെ ഒമ്പത് വിക്കറ്റിനാണ് കലന്തേഴ്‌സും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടി. ടോം കോഹ്്‌ലര്‍ കാഡ്‌മോര്‍ (28 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി പൂനെയ്ക്കുവേണ്ടി തിളങ്ങി. 5 ഫോറും മൂന്ന് സിക്‌സുമാണ് താരം നേടിയത്. ഡാര്‍വിഷ് രാസോലിയും (24 പന്തില്‍ 39) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. നാല് ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. സുല്‍ത്താന്‍ അഹ്മദ്,ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ കലന്തേഴ്‌സിനായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

കലന്തേഴ്‌സ്

മറുപടിക്കിറങ്ങിയ കലന്തേഴ്‌സ് 7.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഓപ്പണര്‍ ടോം ബാന്റന്‍ (18 പന്തില്‍ 45) ഗംഭീര തുടക്കം നല്‍കി മടങ്ങിയപ്പോള്‍ ഷര്‍ജീല്‍ ഖാനും (13 പന്തില്‍ 28*) ക്യാപ്റ്റന്‍ സൊഹൈല്‍ അക്തറും (13 പന്തില്‍ 33) ചേര്‍ന്ന് കലന്തേഴ്‌സിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ കലന്തേഴ്‌സാണ് തലപ്പത്ത്.

ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ്

മറ്റൊരു മത്സരത്തില്‍ ടീം അബുദാബിയെ ആറ് വിക്കറ്റിന് ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സും തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അബുദാബി 10 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 95 റണ്‍സാണ്. 9.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. കാമറോന്‍ ഡെല്‍പോര്‍ട്ട് (24 പന്തില്‍ 40) ടോപ് സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് (17 പന്തില്‍ 24),മുഹമ്മദ് ഷഹ്‌സാദ് (14 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

Story first published: Saturday, January 30, 2021, 12:30 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+