Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അബുദാബി ടി10 ലീഗ്:12 പന്തില്‍ അര്‍ധ സെഞ്ച്വറി, അബുദാബിയില്‍ ഗെയ്ല്‍ കൊടുങ്കാറ്റ്, പഞ്ചാബിനും സന്തോഷം

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ടീം അബുദാബിയ്ക്കുവേണ്ടി കളിക്കുന്ന ഗെയ്ല്‍ മറാത്ത അറേബ്യന്‍സിനെതിരെയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 22 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് യൂനിവേഴ്‌സല്‍ ബോസ് നേടിയത്. വെറും 12 പന്ത് മാത്രമാണ് അര്‍ധ സെഞ്ച്വറി നേടാന്‍ ഗെയ്‌ലിനുവേണ്ടി വന്നത്. 9 സിക്‌സും 6 ബൗണ്ടറിയും പറത്തിയ ഗെയ്‌ലിന്റെ സ്‌ട്രൈക്കറേറ്റ് 381.82 ആയിരുന്നു. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും തന്റെ പ്രകടന മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ഗെയ്‌ലിനായി.

ഗെയ്ല്‍

ഗെയ്‌ലിന്റെ ബാറ്റിങ് മികവില്‍ മറാത്ത അറേബ്യന്‍സിനെ ഒമ്പത് വിക്കറ്റിന് അബുദാബി തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മറാത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്. അലിഷന്‍ ഷറഫു (23 പന്തില്‍ 33),മുഹമ്മദ് ഹഫീസ് (13 പന്തില്‍ 20),ഷുഹൈബ് മാലിക് (9 പന്തില്‍ 15) എന്നിവരാണ് മറാത്തയുടെ പ്രധാന സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ അബുദാബിക്ക് പോള്‍ സ്റ്റിര്‍ലിങ്ങിന്റെ (5 പന്തില്‍ 11 ) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ജോ ക്ലാര്‍ക്ക് (6 പന്തില്‍ 5) ഗെയ്‌ലിനൊപ്പം പുറത്താവാതെ നിന്നു. വെറും 5.3 ഓവറില്‍ അബുദാബി വിജയം സ്വന്തമാക്കി.

ഗെയ്ല്‍

ക്രിസ് ഗെയ്‌ലിന്റെ പ്രകടനം വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനും ആത്മവിശ്വാസം നല്‍കുന്നു. അവസാന സീസണില്‍ ആദ്യ ഘട്ട മത്സരങ്ങളില്‍ ബെഞ്ചിലിരുത്തിയ ശേഷമാണ് പഞ്ചാബ് ഗെയ്‌ലിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചത്. എന്നാല്‍ ഗെയ്ല്‍ എത്തിയ ശേഷം ടീം തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയെങ്കിലും പ്ലേ ഓഫില്‍ കടക്കാനായില്ല. ഇത്തവണയും ഗെയ്‌ലിനെ പഞ്ചാബ് നിലനിര്‍ത്തിയിട്ടുണ്ട്.

കലന്തേഴ്‌സ്

ടി10 ലീഗിലെ മറ്റ് മത്സരങ്ങളില്‍ ബംഗ്ലാ ടൈഗേഴ്‌സിനെ കലന്തേഴ്‌സ് ഏഴ് റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കലന്തേഴ്‌സ് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സിന് 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കലന്തേഴ്‌സിനുവേണ്ടി ക്യാപ്റ്റന്‍ സൊഹൈല്‍ അക്തര്‍ (28 പന്തില്‍ 49*) തിളങ്ങിയ ബെന്‍ ഡങ്കും (16 പന്തില്‍ 31) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാ ടൈഗേഴ്‌സിനുവേണ്ടി ടോം മോറിസ് (21 പന്തില്‍ 39) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

നോര്‍ത്തേന്‍ വാരിയേഴ്‌സ്

മറ്റൊരു മത്സരത്തില്‍ പൂനെ ഡെവിള്‍സിനെ നോര്‍ത്തേന്‍ വാരിയേഴ്‌സ് എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പൂനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തപ്പോള്‍ നോര്‍ത്തേന്‍ വാരിയേഴ്‌സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. വസീം മുഹമ്മദിന്റെ (13 പന്തില്‍ 56) ബാറ്റിങ്ങാണ് നോര്‍ത്തേന്‍ വാരിയേഴ്‌സിനെ തുണച്ചത്. നിക്കോളാസ് പുരാന്‍ 2 പന്തില്‍ 6 റണ്‍സുമായി പുറത്തായി. ബ്രണ്ടന്‍ കിങ് 9 പന്തില്‍ 20 റണ്‍സും നേടി.

Story first published: Thursday, February 4, 2021, 9:43 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+