Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അബുദാബി ടി10: ബംഗ്ലാ ടൈഗേഴ്‌സ്, കലന്തേഴ്‌സ്, നോര്‍ത്തേന്‍ വാരിയേഴ്‌സ് ടീമുകള്‍ക്ക് ജയം

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ബംഗ്ലാ ടൈഗേഴ്‌സ്,കലന്തേഴ്‌സ്,നോര്‍ത്തേന്‍ വാരിയേഴ്‌സ് ടീമുകള്‍ക്ക് ജയം. ആദ്യ മത്സരത്തില്‍ തോറ്റ ക്ഷീണത്തില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സ് മറാത്ത അറേബ്യന്‍സിനെ ആറ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 103 റണ്‍സെടുത്തപ്പോള്‍ എട്ട് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാ ടൈഗേഴ്‌സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ബംഗ്ലാ ടൈഗേഴ്‌സ്

മറാത്ത അറേബ്യന്‍സിനായി മുഹമ്മജ് ഹഫീസ് (30 പന്തില്‍ 61*) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. സഹ ഓപ്പണര്‍ അബ്ദുല്‍ ഷക്കൂറിന്റെ (30 പന്തില്‍ 34) മെല്ലെപ്പോക്കാണ് ടീമിന് തിരിച്ചടിയായത്. 3 ഫോറും ഒരു സിക്‌സുമാണ് ഷക്കൂര്‍ നേടിയത്. മറുപടിക്കിറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സിനുവേണ്ടി ജോണ്‍സണ്‍ ചാള്‍സ് (11 പന്തില്‍ 23) ആന്‍ഡ്രേ ഫ്‌ളച്ചര്‍ (16 പന്തില്‍ 31),അഫീഫ് ഹൊസൈന്‍ (10 പന്തില് 22),ചിരാഗ് സൂരി (7 പന്തില്‍ 19) എന്നിവരെല്ലാം തിളങ്ങി.

മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു ജയവും നേടിയ മറാത്ത അറേബ്യന്‍സ് ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്തും ഓരോ ജയവും തോല്‍വിയും നേടിയ ബംഗ്ലാ ടൈഗേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്.

കലന്തേഴ്‌സ്

മറ്റൊരു മത്സരം ടീം അബുദാബിയെ കലന്തേഴ്‌സ് 9 വിക്കറ്റിനും തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അബുദാബി 10 ഓവറില്‍ 5 വിക്കറ്റിന് 100 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കലന്തേഴ്‌സ് 8.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. അബുദാബിക്കുവേണ്ടി സ്റ്റിര്‍ലിങ് (16 പന്തില്‍ 29),ജോ ക്ലാര്‍ക്ക് (13 പന്തില്‍ 34) എന്നിവര്‍ തിളങ്ങിയപ്പോള്‍ ക്രിസ് ഗെയ്ല്‍ (6 പന്തില്‍ 5) നിരാശപ്പെടുത്തി. മറുപടിക്കിറങ്ങിയ കലന്തേഴ്‌സിനായി ഷര്‍ജീല്‍ ഖാന്‍ (21 പന്തില്‍ 40*),ടോം ബാന്റന്‍ (14 പന്തില്‍ 30),സൊഹൈല്‍ അക്തര്‍ (17 പന്തില്‍ 27*) എന്നിവര്‍ തിളങ്ങി.

ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കലന്തേഴ്‌സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. അബുദാബി രണ്ട് മത്സരത്തിലും പരാജയപ്പെട്ട് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

നോര്‍ത്തേന്‍ വാരിയേഴ്‌സ്

മൂന്നാം മത്സരത്തില്‍ ഡല്‍ഹി ബുള്‍സിനെ നോര്‍ത്തേന്‍ വാരിയേഴ്‌സ് 32 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേന്‍ വാരിയേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി ബുള്‍സിന് 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നിക്കോളാസ് പുരാന്‍ (21 പന്തില്‍ 54),റോവ്മാന്‍ പവല്‍ (8 പന്തില്‍ 24),ഫാബിയന്‍ അലന്‍ (10 പന്തില്‍ 28) എന്നിവര്‍ നോര്‍ത്തേന്‍ വാരിയേഴ്‌സിനായി തിളങ്ങിയപ്പോള്‍ രവി ബൊപാരയ്ക്ക് (15 പന്തില്‍ 36) ഡല്‍ഹി നിരയില്‍ തിളങ്ങാനായത്. വെയ്ന്‍ പാര്‍നല്‍ മൂന്നും റയാദ് എമറിത് രണ്ടും വിക്കറ്റുകള്‍ നേടി.

Story first published: Sunday, January 31, 2021, 10:32 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+