Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അബുദാബി ടി10 ലീഗ്: മറാത്ത അറേബ്യന്‍സ്, പൂനെ ഡെവിള്‍സ്, ഡെല്‍ഹി ബുള്‍സ് ടീമുകള്‍ക്ക് ജയം

അബുദാബി: അബുദാബി ടി10 ലീഗിലെ ആവേശ മത്സരത്തില്‍ മറാത്ത അറേബ്യന്‍സ്,പൂനെ ഡെവിള്‍സ്,ഡെല്‍ഹി ബുള്‍സ് ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നോര്‍ത്തേന്‍ വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് മറാത്ത അറേബ്യന്‍സ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേന്‍ വാരിയേഴ്‌സ് 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. ലിന്‍ഡല്‍ സിമ്മന്‍സ് (31 പന്തില്‍ 54*),ബ്രണ്ടന്‍ കിങ് (13 പന്തില്‍ 29),നിക്കോളാസ് പുരാന്‍ (9 പന്തില്‍ 19),റൂവ്മാന്‍ പവല്‍ (7 പന്തില്‍ 22*) എന്നിവരാണ് നോര്‍ത്തേന്‍ വാരിയേഴ്‌സിന്റെ സ്‌കോറര്‍മാര്‍. മറാത്ത അറേബ്യയന്‍സിനായി മുക്താര്‍ അലി രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.

മറാത്ത അറേബ്യന്‍സ്

മറുപടിക്കിറങ്ങിയ മറാത്ത അറേബ്യന്‍സ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം മറികടന്നത്. അബ്ദുല്‍ ഷക്കൂറിന്റെ (28 പന്തില്‍ 73) തകര്‍പ്പന്‍ പ്രകടനമാണ് മറാത്ത അറേബ്യന്‍സിന് കരുത്തായത്. മുഹമ്മദ് ഹഫീസ് 8 പന്തില്‍ 19 റണ്‍സും നേടി. മൊസാദെക് ഹുസൈന്‍ (3 പന്തില്‍ 9),മുക്താര്‍ അലി (4 പന്തില്‍ 3) പുറത്താവാതെ നിന്ന് മറാത്ത അറേബ്യന്‍സിനെ വിജയത്തിലെത്തിച്ചു. നോര്‍ത്തേന്‍ വാരിയേഴ്‌സിനായി ഫാബിയന്‍ അലന്‍ രണ്ട് വിക്കറ്റും റയാദ് എമറിത്,മഹീഷ് തീക്ഷന എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

പൂനെ ഡെവിള്‍സ്

മറ്റൊരു മത്സരത്തില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് പൂനെ ഡെവിള്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ് 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടി. അസാം ഖാന്‍ (13 പന്തില്‍ 37),ഡെല്‍പോര്‍ട്ട് (17 പന്തില്‍ 25) എന്നിവരാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് 6 പന്തില്‍ 2 റണ്‍സുമായി പുറത്തായി. പൂനെ ഡെലിള്‍സിനായി ക്യാപ്റ്റന്‍ നാസിര്‍ ഹുസൈന്‍ മൂന്ന് വിക്കറ്റും മുനിസ് അന്‍സാരി രണ്ട് വിക്കറ്റും വീഴ്ത്തി.

പൂനെ ഡെവിള്‍സ്

മറുപടിക്കിറങ്ങിയ പൂനെ ഡെവിള്‍സിനായി കിന്നര്‍ ലെവിസ് (28 പന്തില്‍ 57*) അര്‍ധ സെഞ്ച്വറി നേടി. ചാഡ് വിക്ക് വാല്‍ട്ടന്‍ (11 പന്തില്‍ 18),കാഡ്‌മോര്‍ (6 പന്തില്‍ 12) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടാന്‍ പൂനെയ്ക്കായി. സുനില്‍ നരെയ്ന്‍,രവി രാംപോള്‍,സഹൂര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

ഡല്‍ഹി ബുള്‍സ്

മൂന്നാം മത്സരത്തില്‍ ബംഗ്ലാ ടൈഗേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി ബുള്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ ടൈഗേഴ്‌സ് 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി. ജോണ്‍സന്‍ ചാള്‍സ് (35 പന്തില്‍ 73*) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആന്‍ഡ്രേ ഫ്‌ളെച്ചര്‍ (16 പന്തില്‍ 32) മികച്ച പിന്തുണ നല്‍കി. ആഫിഫ് ഹൊസൈനും (5 പന്തില്‍ 10) പുറത്താവാതെ നിന്നു. ഫിഡല്‍ എഡ്വാര്‍ഡ്‌സ്,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഡല്‍ഹിക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഡല്‍ഹി ബുള്‍സ്

മറുപടിക്കിറങ്ങിയ ഡല്‍ഹി ബുള്‍സ് 8.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. റഹ്മാനുല്ല ഗുര്‍ബാസ് (15 പന്തില്‍ 41),എവിന്‍ ലെവിസ് (18 പന്തില്‍ 32*),രവി ബൊപാര (16 പന്തില്‍ 38),ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (3 പന്തില്‍ 11*) എന്നിവര്‍ ഡല്‍ഹിക്കായി തിളങ്ങി.

Story first published: Friday, January 29, 2021, 12:48 [IST]
Other articles published on Jan 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+