പെര്‍ത്തില്‍ കോലിയുടെ ആനമണ്ടത്തരം!! ഭുവിയെ തഴഞ്ഞത് വലിയ നഷ്ടം... ഇതാ കാരണങ്ങള്‍
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടീം സെലക്ഷന്‍ പാളിപ്പോയെന്നാണ് ആദ്യദിനം തെളിയിക്കുന്നത്. ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഓസീസ് മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. പേസിനെ പിന്തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ നാലു പേസര്‍മാരുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്.
എന്നാല്‍ ഈ നീക്കം വേണ്ടത്ര ക്ലിക്കായില്ലെന്നാണ് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവു മികച്ച പേസര്‍മാരില്‍ ഒരാളായ ഭുവനേശ്വര്‍ കുമാറിനെ എന്തു കൊണ്ട് രണ്ടാം ടെസ്റ്റില്‍ കോലി ഉള്‍പ്പെടുത്തിയില്ലെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഭുവിയെ തഴഞ്ഞത് കോലിയുടെ ഏറ്റവും വലിയ മണ്ടത്തരം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഭുവി തീര്‍ച്ചയായും ടീമില്‍ വേണമായിരുന്നുവെന്നതിന് ചില കാരണങ്ങളുമുണ്ട്.

മികച്ച സ്വിങ് ബൗളര്‍
നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍ യുവി തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. പന്തിനെ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കുന്നതില്‍ താരം മിടുക്കനാണ്. പെര്‍ത്തിലേതു പോലെ പച്ചപ്പുള്ള പുതിയ പിച്ചില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവും. ഭുവിയുടെ ശൈലിക്കു ഏറെ അനുയോജിക്കുന്ന പിച്ചാണ് പെര്‍ത്തിലേത്.
ഭുവി ടീമിലുണ്ടായിരുന്നെങ്കില്‍ കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ സാധിക്കുമായിരുന്നു. പെര്‍ത്തില്‍ ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ബൗളിങിലെ വൈവിധ്യം
സ്വിങ് ചെയ്യിക്കാനുള്ള കഴിവ് മാത്രമല്ല ബൗളിങിലെ വ്യത്യസ്തതയും ഭുവിയെ മറ്റു ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നു വ്യത്യസ്തനാക്കുന്നു. ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് വ്യത്യസ്ത രീതിയില്‍ പന്തെറിഞ്ഞ് പല തവണ ഭുവി നേരത്തേ വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്.
നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു സ്പിന്നര്‍ പോലുമില്ലാത്തതിനാല്‍ ബൗളിങില്‍ വൈവിധ്യം കൊണ്ടു വരാന്‍ ശേഷിയുള്ള ഭുവിയുടെ അഭാവം ഇന്ത്യക്കു നികത്താനാവാത്ത നഷ്ടം തന്നെയാണ്.

കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യിക്കാം
നിലവില്‍ പ്ലെയിങ് ഇലവനിലുള്ള പേസര്‍മാരേക്കാള്‍ കൂടുതല്‍ ഓവറുകള്‍ ഇന്ത്യക്കു ബൗള്‍ ചെയ്യിക്കാവുന്ന താരമാണ് ഭുവി.
അധികം വേഗമില്ലെന്നതും സിംപിളായ ബൗളിങ് ആക്ഷനാണെന്നതുമാണ് ഭുവിക്കു മുതല്‍ക്കൂട്ടാവുന്നത്. ഭുവിയുടെ സാന്നിധ്യം ടീമിലെ മറ്റു പേസര്‍മാര്‍ക്കു ചെറിയൊരു ബ്രേക്ക് നല്‍കാനും കൂടുതല്‍ കരുത്തോടെ അടുത്ത സ്‌പെല്‍ എറിയാന്‍ സഹായിക്കുകയും ചെയ്യുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications