വേഗത്തില്‍ അക്തറെ വെല്ലാന്‍ ജയ്പൂരില്‍ നിന്നും ഒരു കൂലിപ്പണിക്കാരന്റെ മകന്‍!
ബെംഗളൂരു: ഷോയിബ് അക്തര്‍ - ഫാസ്റ്റ് ബൗളര്‍മാരുടെ സ്വപ്‌ന വേഗക്കാരന്‍. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം എന്ന അക്തറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സ്വപ്‌നം കാണുകയാണ് ഇന്ത്യയില്‍ നിന്നും ഒരു യുവ ഫാസ്റ്റ് ബൗളര്‍. രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായ 20 കാരന്‍ നാഥു സിംഗിനെക്കുറിച്ചാണ് പറയുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡണ്ട് ഇലവന് വേണ്ടി കളത്തിലിറങ്ങിയ നാഥു സിംഗ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ 1 വിക്കറ്റ് മാത്രമേ കിട്ടിയുളളൂ എങ്കിലും നാഥു സിംഗിന്റെ വേഗം എല്ലാവരും ശ്രദ്ധിച്ചു. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നാഥു സിംഗ് അത്ഭുതപ്പെടുത്തിയവരില്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡുമുണ്ട്.

പട്ടിണി കിടന്ന് കളിച്ചു
രാജസ്ഥാനില്‍ നിന്നുള്ള ഒരു കൂലിപ്പണിക്കാരന്റെ മകനാണ് നാഥു സിംഗ്. അക്കാദമിയില്‍ 1000 രൂപ ഫീസ് കൊടുക്കണമായിരുന്നു. അതുണ്ടായിരുന്നില്ല.

മഗ്രാത്തിനെ കണ്ടതോടെ കളി മാറി
ചെന്നൈയിലെ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് കണ്ടതോടെയാണ് നാഥു സിംഗിന്റെ തലവര മാറിയത്.

അക്തറിനെ വെല്ലണം
ഷോയിബ് അക്തര്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നത് കണ്ടിട്ടുണ്ട്. ആ റെക്കോര്‍ഡ് തകര്‍ക്കുക എന്നതാണ് എന്റെ സ്വപ്നം. അതിനായി ഇനിയും മെച്ചപ്പെടേണ്ടതുണ്ട് - 20 കാരനായ നാഥു സിംഗ് ബി സി സി ഐ വെബ്‌സൈറ്റിനോട് പറഞ്ഞു.

ദ്രാവിഡിന് ഇഷ്ടപ്പെട്ടു
മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നാഥു സിംഗിന്റെ ബൗളിംഗ് കണ്ട് ഇഷ്ടപ്പെട്ടവരില്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡും ഉണ്ട്. ഐ പി എല്‍ വഴി ദേശിയ ടീമിലും നാഥു എത്തിക്കൂടാതെയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications