Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്താണ് കാണിക്കുന്നത് ഇഷാൻ? കലിപ്പടക്കാനാവാതെ അഭിഷേക് ശർമ്മ; സ്റ്റമ്പ് മൈക്കിൽ കുടുങ്ങിയ സംഭാഷണം പുറത്ത്!

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി20 മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും, മത്സരത്തിനിടെ ഇന്ത്യൻ ബാറ്റ്സ്മാന്മാരായ ഇഷാൻ കിഷനും അഭിഷേക് ശർമ്മയും തമ്മിലുണ്ടായ കടുത്ത ആശയക്കുഴപ്പവും റണ്ണൗട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. രണ്ട് പന്തുകൾ മാത്രം നേരിട്ട് പൂജ്യനായി ഇഷാൻ കിഷൻ പുറത്തായ ആ ദൗർഭാഗ്യകരമായ നിമിഷത്തിന് പിന്നാലെ അഭിഷേക് ശർമ്മ ഗ്രൗണ്ടിൽ വെച്ച് പ്രകോപിതനായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ആ നാടകീയ റണ്ണൗട്ട് ഇങ്ങനെ

ഇന്ത്യൻ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. പന്ത് മിഡ്-ഓണിലേക്ക് തട്ടിയ ഇഷാൻ കിഷൻ നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന അഭിഷേക് ശർമ്മയുടെ കോളിനായി കാത്തുനിൽക്കാതെ ഒറ്റയോട്ടം വെച്ചുകൊടുത്തു. എന്നാൽ റണ്ണിനായി താല്പര്യമില്ലാതിരുന്ന അഭിഷേക് ക്രീസിൽ തന്നെ തുടർന്നു. പന്ത് നേരെ ഫീൽഡർ ഹാരി ബ്രൂക്കിന്റെ കൈകളിലേക്കാണ് പോയത്. ബ്രൂക്ക് ഉടൻ തന്നെ പന്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് എറിഞ്ഞു നൽകി.

abhisheksharma-1

പകുതി ക്രീസിലെത്തിയ ശേഷമാണ് ഇഷാൻ അമളി മനസ്സിലാക്കിയത്. തിരികെ ഓടി ഡൈവ് ചെയ്തെങ്കിലും ബട്ലർ വിക്കറ്റ് തെറിപ്പിച്ചു കഴിഞ്ഞിരുന്നു.

"നോക്കിയിട്ട് ഓടിക്കൂടേ ഇഷാൻ?" - സ്റ്റമ്പ് മൈക്കിലെ സംഭാഷണം

റണ്ണൗട്ടായതിന് തൊട്ടുപിന്നാലെ കടുത്ത ദേഷ്യത്തോടെയാണ് അഭിഷേക് ശർമ്മ ഇഷാനോട് സംസാരിച്ചത്. ഇവരുടെ തർക്കം സ്റ്റമ്പ് മൈക്കിൽ വ്യക്തമായി പതിഞ്ഞിരുന്നു.

അഭിഷേക്: "ക്രീസിലെത്തിയോ ഇല്ലയോ? ക്ലോസ് ആയിരുന്നോ? എന്താണ് കാണിക്കുന്നത് ഇഷാൻ നീ? അവൻ (ഫീൽഡർ) എവിടെയാണ് നിൽക്കുന്നത് എന്ന് നോക്കിയിട്ട് ഓടിക്കൂടേ?"

ഇഷാൻ: "എനിക്ക് കൃത്യമായി അറിയില്ലായിരുന്നു, ക്ലോസ് ആയിരുന്നു. പന്ത് മുന്നോട്ടല്ലേ പോയത്, അതുകൊണ്ട് ഞാൻ കോൾ ചെയ്തതാണ്."

തുടക്കത്തിൽ സഞ്ജു സാംസണെയും പിന്നാലെ ഇഷാൻ കിഷനെയും നഷ്ടമായി ഇന്ത്യ 6/2 എന്ന നിലയിൽ തകർന്നപ്പോഴായിരുന്നു ഈ തർക്കം. എന്നാൽ ഈ ദേഷ്യം പിന്നീട് അഭിഷേക് തീർത്തത് ഇംഗ്ലീഷ് ബൗളർമാരുടെ മേലാണ്. വെറും 20 പന്തിൽ നിന്ന് ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ ടി20 ഫിഫ്റ്റി അടിച്ചെടുത്ത അഭിഷേക്, 785 പന്തുകളിൽ നിന്ന് 100 അന്താരാഷ്ട്ര ടി20 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

തുടക്കത്തിലേ തകർച്ച, സഞ്ജുവിന് മടക്കം

ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കം വലിയ തകർച്ചയോടെയായിരുന്നു. ഏറെ പ്രതീക്ഷയോടെ ഓപ്പണിംഗിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ സാക്വിബ് മഹ്മൂദിന്റെ പന്തിൽ സഞ്ജു പുറത്തായി. പിന്നാലെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ഒരു റണ്ണൗട്ടിലൂടെ മടങ്ങിയതോടെ ഇന്ത്യ 6/2 എന്ന നിലയിൽ പരുങ്ങലിലായി. സഞ്ജു നേരത്തെ പുറത്തായെങ്കിലും അദ്ദേഹത്തിന് പിന്തുണയുമായി സുനിൽ ​ഗവാസ്കർ പോലുള്ള പ്രമുഖർ രം​ഗത്തെത്തിയിരുന്നു.

Story first published: Thursday, July 2, 2026, 11:21 [IST]
Other articles published on Jul 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+