മുഷ്താഖ് അലി ട്രോഫി; ഓവറില്‍ അഞ്ച് വിക്കറ്റ്, ഞെട്ടിക്കുന്ന പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരം
സൂറത്ത്: സയീദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ വമ്പന്‍ ബൗളിങ് പ്രകടനവുമായി കര്‍ണാടക താരം അഭിമന്യു മിഥുന്‍. കര്‍ണാടകവും ഹരിയാണയും തമ്മിലുള്ള ആദ്യ സെമി ഫൈനല്‍ മത്സരത്തിനിടെയായിരുന്നു അഭിമന്യുവിന്റെ പ്രകടനം. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മൂന്ന് ടൂര്‍ണമെന്റുകളിലും ഹാട്രിക് നേടുന്ന താരമായി അഭിമന്യു. രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും അഭിമന്യു നേരത്തെ ഹാട്രിക് നേടിയിരുന്നു.
ഇത്തവണ ഒരോവറിലാണ് അഭിമന്യു അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അവസാന ഓവര്‍ എറിയാനെത്തിയ താരം ആദ്യ നാല് പന്തിലും വിക്കറ്റെടുത്തു. വൈഡ്, ഒരു റണ്‍, വിക്കറ്റ് എന്ന നിലയിലാണ് ഓവര്‍ അവസാനിപ്പിച്ചത്. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് അഭിമന്യു അഞ്ച് വിക്കറ്റ് വീഴ്ത്തി. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ബംഗ്ലാദേശ് ബൗളര്‍ അല്‍ അമിന്‍ ഹുസൈന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇത്തരമൊരു പ്രകടനം നടത്തിയിരുന്നു.

2010-11 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി 4 ടെസ്റ്റുകളും 5 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട് അഭിമന്യു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎല്ലിലും കളിച്ചു. അഭിമന്യു മിന്നുന്ന പ്രകടനം നടത്തിയതോടെ ഹരിയാണയുടെ സ്‌കോര്‍ 200 റണ്‍സിനുള്ളില്‍ ഒതുങ്ങി. 8 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഹരിയാണ എടുത്തത്. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications