Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ചരിത്രത്തിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍ ആര്? ടോപ് ഫൈവ് ഇതാ

ഏകദിന ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ടും ക്ലാസിക് ബാറ്റിങ്ങുകൊണ്ടും ആരാധക മനസില്‍ ഇടം നേടിയ ചില താരങ്ങളുണ്ട്. എന്നാല്‍ ആധുനിക ക്രിക്കറ്റ് പ്രേമികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ്. ഏകദിന ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും ആക്രമണകാരിയെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കുന്ന പ്രമുഖ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 228 ഏകദിനത്തില്‍ നിന്ന് 50 ശരാശരിയില്‍ 9577 റണ്‍സ് എബിഡിയുടെ പേരിലുണ്ട്. 100ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മിസ്റ്റര്‍ 360 ഡിഗ്രിയെന്ന പേരില്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന എബിഡിയുടെ പേരിലാണ് ഏകദിനത്തിലെ വേഗമേറിയ 50,100,150 സ്‌കോറുകള്‍. നിലയുറപ്പിച്ചാല്‍ ബൗളര്‍മാരുടെ അന്തകനാണ് എബിഡി.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രണ്ടാം സ്ഥാനത്താണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണത്തോടെ അറിയപ്പെട്ടിരുന്ന സെവാഗ് ടെസ്റ്റിലടക്കം തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി പിന്തുടരുന്ന ആളാണ്. 251 ഏകദിനത്തില്‍ നിന്ന് 35.06 ശരാശരിയില്‍ 8273 റണ്‍സാണ് അദ്ദേഹം നേടിയത്. 104.34 ആണ് സ്‌ട്രൈക്കറേറ്റ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന സെവാഗ് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

സനത് ജയസൂര്യ

സനത് ജയസൂര്യ

മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം തുടക്കം മുതല്‍ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം പുലര്‍ത്തുന്ന ബാറ്റ്‌സ്മാനാണ്. 1996ല്‍ ഓപ്പണറായി ഇറങ്ങിത്തുടങ്ങിയ അദ്ദേഹം 445 ഏകദിനത്തില്‍ നിന്ന് 13430 റണ്‍സും 323 വിക്കറ്റുംസ്വന്തമാക്കിയിട്ടുണ്ട്. 91.22 ആയിരുന്നു അദ്ദേഹത്തിന്റെ ഏകദിനത്തിലെ സ്‌ട്രൈക്കറേറ്റ്.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

തന്റെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ലോക ക്രിക്കറ്റില്‍ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് പാകിസ്താന്റെ ഷാഹിദ് അഫ്രീദി. ബൂം ബൂം അഫ്രീദിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 37 പന്തില്‍ ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുള്ള താരമാണ് അദ്ദേഹം. 1996ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഈ നേട്ടം. കരിയറില്‍ 117.1 സ്‌ട്രൈക്കറേറ്റില്‍ 8064 ഏകദിന റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 395 വിക്കറ്റും അഫ്രീദിയുടെ പേരിലുണ്ട്.

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് അഞ്ചാം സ്ഥാനത്ത്. 187 ഏകദിനത്തില്‍ നിന്ന് 6721 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 47 ശരാശരിയും 90ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ധൈര്യശാലിയായിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. 16 വര്‍ഷത്തോളം ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ വലം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Story first published: Wednesday, June 2, 2021, 10:32 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+