Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെടിക്കെട്ട് നിരോധനം കേരളത്തില്‍ മാത്രം; ബാംഗ്ലൂരില്‍ എബിഡി - കോലി ടീമിന്റെ കമ്പക്കെട്ട്!!!

ബെംഗളൂരു: രാത്രിയായാല്‍ പിന്നെ വെടിക്കെട്ട് പാടില്ലെന്ന് കോടതി പറഞ്ഞതും കേട്ട് കളി കാണാനിരുന്നവര്‍ ഞെട്ടി. ദക്ഷിണാഫ്രിക്കന്‍ എ ബി ഡിവില്ലിയേഴ്‌സിനെ കൂട്ടുപിടിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടത്തിയത് അക്ഷരാര്‍ഥത്തില്‍ കമ്പക്കെട്ട്. നെഹ്‌റയും ഭുവനേശ്വറും ഹെന്റിക്കസും അടങ്ങിയ ബൗളിംഗ് നിരയെ അടിച്ച് പറത്തി ഇരുവരും അടിച്ചെടുത്തത് 87 പന്തില്‍ 157 റണ്‍സ്.

കോലിക്കും ഡിവില്ലിയേഴ്‌സിനും പിന്നാലെ സര്‍ഫ്രാസ് ഖാന്റെ അവിശ്വസനീയ ഷോട്ടുകള്‍ കൂടിയായതോടെ ബാംഗ്ലൂര്‍ എത്തിയത് നാല് വിക്കറ്റിന് 227 ല്‍. ഡേവിഡ് വാര്‍ണറുടെ ഫിഫ്റ്റിയുടെ ചുമലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 182 റണ്‍സ് വരെ എത്തി. ബൗളര്‍മാരുടെ ശവപ്പറമ്പായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പിറന്നത് 40 ഓവറില്‍ 409 റണ്‍സ്. ബാംഗ്ലൂരിലെ വെടിക്കെട്ട് ചിത്രങ്ങളിലൂടെ...

ആദ്യം ചെറിയൊരു മിന്നല്‍

ആദ്യം ചെറിയൊരു മിന്നല്‍

ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്രിസ് ഗെയ്‌ലിന്റെ കുറ്റി തെറിക്കുന്നു. വെടിക്കെട്ടിന് മുമ്പത്തെ ശാന്തത സ്റ്റേഡിയത്തില്‍.

അവന്‍ വരൂന്നൂ, എബിഡി!

അവന്‍ വരൂന്നൂ, എബിഡി!

വന്നതും സിക്‌സും ഫോറും അടിച്ച് ഡിവില്ലിയേഴ്‌സ് തുടങ്ങി. 42 പന്തില്‍ 7 ഫോറും 6 സിക്‌സും അടക്കം 82 റണ്‍സ്.

കോലി വെറുതെ ഇരിക്കുമോ

കോലി വെറുതെ ഇരിക്കുമോ

ഗെയ്‌ലിനൊപ്പം ഓപ്പണ്‍ ചെയ്ത കോലി 51 പന്തില്‍ 75 റണ്‍സടിച്ചു. 3 സിക്‌സും 7 ഫോറും സഹിതമായിരുന്നു കോലിയുടെ മുക്കാല്‍സെഞ്ചുറി.

കോലിയോ എബിഡിയോ

കോലിയോ എബിഡിയോ

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടുപേര്‍... കോലിയും എബിഡിയും. ഇരുവരും ചേര്‍ന്നടിച്ചത് 87 പന്തില്‍ 157 റണ്‍സ്. സിക്‌സും ഫോറും കൊണ്ട് പെരുമഴയായിരുന്നു ബാംഗ്ലൂരില്‍.

സര്‍ഫ്രാസാരാ മോന്‍

സര്‍ഫ്രാസാരാ മോന്‍

കണ്ണ് ചിമ്മിത്തുറക്കുമ്പോഴേക്കും 35 റണ്‍സ്. ആകെ കളിച്ചത് 10 പന്ത്. അതില്‍ റിവേഴ്‌സ് സ്‌കൂപ്പ് വഴി സിക്‌സും ഫോറുമായി അതിര്‍ത്തി കടന്നത് ഏഴെണ്ണം.

വാട്‌സനും പറ്റുന്ന പോലെ

വാട്‌സനും പറ്റുന്ന പോലെ

എട്ട് പന്ത് മാത്രം കളിച്ച ഷെയ്ന്‍ വാട്‌സനും പറത്തി സിക്‌സ് മൂന്നെണ്ണം. രണ്ട് വിക്കറ്റും വീഴ്ത്തി വാട്‌സന്‍ ബാംഗ്ലൂരിന് വേണ്ടിയുള്ള അരങ്ങേറ്റം കളറാക്കി.

പിടിച്ചുനിന്നത് ഇവന്‍

പിടിച്ചുനിന്നത് ഇവന്‍

ഈ വെടിക്കെട്ടിനിടയിലും പിടിച്ചുനിന്നത് ഒരേ ഒരു ബൗളര്‍. ബാംഗ്ലാദേശീ ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍. നാലോവറില്‍ 26 റണ്‍സിന് 2 വിക്കറ്റ്.

വാര്‍ണറും അടിച്ചു

വാര്‍ണറും അടിച്ചു

25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടിച്ചായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണര്‍ തുടങ്ങിയത്. പക്ഷേ വിജയലക്ഷ്യം വളരെ ദൂരെയായിപ്പോയി.

Story first published: Wednesday, April 13, 2016, 10:11 [IST]
Other articles published on Apr 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+