ജനപ്രീതിയില്‍ ധോണിക്കും മേലെ, വണ്‍ ആന്‍ഡ് ഒണ്‍ലി ഡിവില്ലിയേഴ്‌സ്!!!
അബ്രഹാം ബഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് - ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. കളിച്ചിരുന്ന കാലത്തെല്ലാം ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈവശം വെച്ചിരുന്ന ഈ പട്ടം ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ എ ബി ഡിയുടെ പേരിലാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ സച്ചിനും മേലപ്പോകും ഡിവില്ലിയേഴ്‌സ്. എല്ലാ സെഞ്ചുറി ഇന്നിംഗ്‌സുകളിലും നൂറിന് മേല്‍ സ്‌ട്രൈക്ക് റേറ്റ് എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് കൂട്ടത്തിലൊന്ന്.
ഇന്ത്യയില്‍ വന്ന് ഇന്ത്യക്കെതിരെ കളിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ കയ്യടി വാങ്ങിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഡിവില്ലിയേഴ്‌സിന് ഇതും പറ്റും. എം എസ് ധോണി, വിരാട് കോലി തുടങ്ങിയ ലോക്കല്‍ താരങ്ങളെപ്പോലെ പോപ്പുലറാണ് എ ബി ഡി ഇന്ത്യയില്‍. കളിയിലും ജനപ്രീതിയിലും ഇന്നത്തെ ഒന്നാം നമ്പറായ എ ബി ഡിവില്ലിയേഴ്‌സിനെക്കുറിച്ച്....

വിളിപ്പേരുകള്‍ ഇങ്ങനെ
പേരിന്റെ ചുരുക്കമായ എബി, ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്നതിനാല്‍ മിസ്റ്റര്‍ 360, അസാധ്യ കളിയായതിനാല്‍ സൂപ്പര്‍മാന്‍... ഇങ്ങനെ പോകുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രശസ്തമായ വിളിപ്പേരുകള്‍.

ക്രിക്കറ്റില്‍ മാത്രം ഒതുങ്ങില്ല
റഗ്ബി, ടെന്നിസ്, ബാഡ്മിന്‍ണ്‍, നീന്തല്‍, ഗോള്‍ഫ് തുടങ്ങിയ കളികളിലും ദേശീയ ടീമില്‍ എത്താനുള്ള കപ്പാസിറ്റി ഡിവില്ലിയേഴ്‌സിനുണ്ട്. സ്‌പോര്‍ട്‌സിലെ ബഹുമുഖ പ്രതിഭയാണ് എ ബി ഡി.

ഗോഡ് ഓഫ് ക്രിക്കറ്റ്
താരങ്ങള്‍ വന്നും പോയും ഇരിക്കുന്ന കളിയാണ് ക്രിക്കറ്റ്. ഇതിനിടയില്‍ ചിലര്‍ കളിയുടെ പര്യായമായി മാറും. സച്ചിനെ ഒരുകാലത്ത് വിളിച്ചിരുന്നത് പോലെ, കളിയുടെ ദൈവമായി മാറുകയാണ് എ ബി ഡിവില്ലിയേഴ്‌സ്.

ജനപ്രീതിക്ക് കാരണം ഐപിഎല്‍
ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ ജനപ്രീതിയുടെ ഒരു കാരണം ഐ പി എല്ലാണ്. ധോണിക്കും കോലിക്കുമൊപ്പം പ്രശസ്തനാണ് 31 കാരനായ എ ബി ഡി.

ഗെയിം ഫിനിഷര്‍
ഇന്നത്തെ ഫോം വെച്ച് പറഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയൊന്നും ഡിവില്ലിയേഴ്‌സിന് ഒരു മാച്ചേ അല്ല. അവസാന ഓവറില്‍ ഇറങ്ങണം എന്നൊന്നും ഇല്ല, ഏത് സ്‌പോട്ടില്‍ ഇറങ്ങിയാലും കളി തീരുന്നത് വരെ എ ബി ഡി ക്രീസിലുണ്ടാകും.

അപൂര്‍വ്വ റെക്കോര്‍ഡ്
അടിച്ച 23 സെഞ്ചുറി ഇന്നിംഗ്‌സുകളിലും സ്‌ട്രൈക്ക് റേറ്റ് 100 ന് മുകളില്‍. 20 ന് മേല്‍ സെഞ്ചുറി അടിച്ചവരില്‍ ഈ റെക്കോര്‍ഡിന് ഉടമയായി ഡിവില്ലിയേഴ്‌സ് മാത്രം. 4 സെഞ്ചുറിയുള്ള അഫ്രീദിയാണ് ഇപ്പോള്‍ കളിക്കുന്നവരില്‍ ഡിവില്ലിയേഴ്‌സിന് പിന്നാലെയുള്ളത്. സച്ചിന് പോലും ഈ നേട്ടം ഇല്ല.

സെഞ്ചുറി വേട്ടയില്‍ കോലിക്കൊപ്പം
23 സെഞ്ചുറികളാണ് ഇപ്പോള്‍ കോലിക്കും ഡിവില്ലിയേഴ്‌സിനും ഉളളത്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആണിത്. ദക്ഷിണാഫ്രിക്കക്കാരനായ ഹാഷിം അംലയാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് പിന്നാലെ. അംലയ്ക്ക് 22 സെഞ്ചുറികളുണ്ട്.

അസാധ്യമായി ഒന്നുമില്ല
ക്രിക്കറ്റില്‍ അസാധ്യമായത് ഒന്നുമില്ല എന്ന് തോന്നണമെങ്കില്‍ കുറച്ച് നേരം ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ മതി. എതിരാളികള്‍ ഒരു പോലെ ഭയക്കുന്ന ആധുനിക ക്രിക്കറ്റിലെ ഏകതാരമാണ് എ ബി ഡി.

റെക്കോര്‍ഡ് ഇങ്ങനെ
195 ഏകദിനങ്ങളില്‍ നിന്ന് 8403 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. 54.21 ശരാശരി. സ്‌ട്രൈക്ക് റേറ്റ് നൂറിന് മുകളില്‍. ടെസ്റ്റില്‍ ഏഴായിരത്തിന് മേല്‍ റണ്‍സുണ്ട്.

കരിയര്‍ ബെസ്റ്റ് ഫോമില്‍
ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറി അടിച്ചു ഡിവില്ലിയേഴ്‌സ്. ഇതില്‍ രണ്ടെണ്ണത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications