വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോണ്ടി റോഡ്‌സ് പ്രചോദനമായത് എങ്ങനെ? വെളിപ്പെടുത്തി എബിഡി

കേപ്ടൗണ്‍: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡറാരെന്ന ചോദ്യത്തിന് ജോണ്ടി റോഡ്‌സ് എന്ന് തന്നെയാവും ഉത്തരം. പറന്നുനടക്കുന്ന പറവയുടെ ശരീര ഭാഷയായിരുന്നു പലപ്പോഴും കളത്തിലെ ജോണ്ടിക്കുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് ഇതിഹാസമായ ജോണ്ടി തന്നെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ്. ഫീല്‍ഡ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളാണ് പ്രചോദനമാകാറുള്ളതെന്നാണ് എബിഡി അഭിപ്രായപ്പെട്ടത്. 'ചെറുപ്പത്തില്‍ വലിയ സ്വാധീനമാണ് ജോണ്ടി റോഡ്‌സ് എന്നില്‍ ഉണ്ടാക്കിയത്. എനിക്ക് 8 വയസുള്ളപ്പോഴാണ് 1992 ലോകകപ്പിലെ റണ്ണൗട്ട് ലൈവായി കണ്ടത്.

അതെന്നെ വല്ലാതെ സ്വാധീനിച്ചു-എബിഡി പറഞ്ഞു. ഈ ലോകകപ്പില്‍ പാകിസ്താന്റെ ഇന്‍സമാം ഉല്‍ ഹഖിനെ റണ്ണൗട്ടാക്കാന്‍ സ്റ്റംപിലേക്ക് എടുത്തുചാടിയ ജോണ്ടിയെ ആരാധകര്‍ പെട്ടെന്നൊന്നും മറക്കില്ല. ജോണ്ടിയുടെ കരിയറിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഈ റണ്ണൗട്ടിനെ ഒഴിച്ചുനിര്‍ത്താനാവില്ല. ജോണ്ടിയുടെ ഈ റണ്ണൗട്ട് എങ്ങനെ ചെയ്യാമെന്ന് ആലോചിച്ചതിനെക്കുറിച്ചും എബിഡി മനസ് തുറന്നു.' ആ റണ്ണൗട്ട് എന്റെ ജീവിതത്തിലെ എല്ലാ ദിവസവും പരിശീലിച്ചിരുന്നു. മുറിവുണ്ടായി രക്തം വന്നിട്ടും ഞാന്‍ ആ റണ്ണൗട്ട് പരിശീലിച്ചു. എന്നാല്‍ അത്തരമൊരു റണ്ണൗട്ടിനുള്ള അവസരം എന്റെ കരിയറില്‍ ലഭിച്ചില്ല. എന്നാല്‍ ഇന്നും ജോണ്ടിയുടെ റണ്ണൗട്ട് എന്നെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തെപ്പോലെ റണ്ണൗട്ടാക്കാനും ക്യാച്ചെടുക്കാനും ആഗ്രഹിക്കുന്നു. അത്തരത്തിലായിരുന്നു ജോണ്ടി കളിച്ചിരുന്നത്. ഞാന്‍ ആഗ്രഹിക്കുന്നതും അത്തരമൊരു പ്രകടനമാണ്'-ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

abdevilliers

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 52 ടെസ്റ്റില്‍ നിന്ന് 2532 റണ്‍സും 34 ക്യാച്ചും 245 ഏകദിനത്തില്‍ നിന്ന് 5935 റണ്‍സും 105 ക്യാച്ചുമാണ് ജോണ്ടി റോഡ്‌സ് നേടിയത്. 164 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 12 ക്യാച്ചും 371 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 158 ക്യാച്ചും ജോണ്ടിയുടെ പേരിലുണ്ട്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകനാണ് ജോണ്ടി. അതേ സമയം കഴിഞ്ഞിടെ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബിഡി ഈ വരുന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡ് വിളിച്ചാല്‍ കളിക്കാന്‍ സമ്മതമാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ ശേഷവും ലീഗ് ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് എബിഡി പുറത്തെടുത്തിരുന്നത്.

Story first published: Saturday, July 18, 2020, 11:41 [IST]
Other articles published on Jul 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X