Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു; ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡി വില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോമര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്.

ഐപിഎല്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചതിന് തൊട്ടുപിന്നാലെ ഡി വില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതാണ് വിരമിക്കാനുള്ള സമയമെന്നും ഞാന്‍ ക്ഷീണിതനാണെന്നും ഡി വില്ലിയേഴ്‌സിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

devi

ജീവിതത്തിലെ ഒരു വലിയ തീരുമാനമാണ് ഇന്ന് എടുത്തിട്ടുള്ളത്. കടുത്ത തീരുമാനമാണിതെന്ന് അറിയാം. എന്നാല്‍, ദീര്‍ഘനാളായുള്ള ആലോചനയ്ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ മികച്ച സീരീസിനുശേഷം വിരമിക്കാനുള്ള സമയമായെന്ന് മനസു പറയുകയായിരുന്നെന്നും ഡിവില്ലിയേഴ്‌സ് കുറിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്ന സൂചന നല്‍കിയ ഡിവില്ലിയേഴ്‌സ് ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിച്ചേക്കില്ല.

abde

സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി 114 ടെസ്റ്റുകളും, 228 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 78 ടി20 മത്സരങ്ങളിലും ഡിവില്ലിയേഴ്‌സ് ക്രീസിലിറങ്ങി. ടെസ്റ്റില്‍ 8765 റണ്‍സും, ഏകദിനത്തില്‍ 9577 റണ്‍സും, ടി20യില്‍ 1672 റണ്‍സും നേടിയിട്ടുണ്ട്. 2018 ഏപ്രിലില്‍ ഓസ്‌ട്രേലയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരമാണ് ഒടുവിലായി കളിച്ചത്.

Story first published: Wednesday, May 23, 2018, 17:29 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+