Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എബിഡി മുതല്‍ ഗെയ്ല്‍ വരെ', ഐപിഎല്ലില്‍ നായകന്മാരാവാത്ത അഞ്ച് ഇതിഹാസങ്ങള്‍ ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകമികവുകൊണ്ട് ആരാധക മനസില്‍ ഇടം നേടിയ താരങ്ങള്‍ ചുരുക്കമാണ്. അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച രോഹിത് ശര്‍മ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തനായ നായകനാവുമ്പോള്‍ മൂന്ന് കിരീടം സിഎസ്‌കെയ്ക്ക് നേടിക്കൊടുത്ത എംഎസ് ധോണി രണ്ടാം സ്ഥാനത്തുണ്ട്. കെകെആറിന് രണ്ട് കിരീടം നേടിക്കൊടുത്ത ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനക്കാരനാണ്. ടൂര്‍ണമെന്റില്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ചില താരങ്ങളുണ്ട്. എന്നാല്‍ ടീമിനെ നയിക്കാന്‍ ഇതുവരെ അവര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി ടീമുകള്‍ക്കുവേണ്ടിയാണ് കളിച്ചത്. ഡല്‍ഹിയ്ക്കുവേണ്ടി കളിച്ചപ്പോള്‍ വീരേന്ദര്‍ സെവാഗ്,ഗൗതം ഗംഭീര്‍ എന്നിവരുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു അദ്ദേഹം കളിച്ചത്. ആര്‍സിബിയിലേക്കെത്തിയപ്പോള്‍ ഡാനിയല്‍ വെട്ടോറിക്കും വിരാട് കോലിയ്ക്കും കീഴില്‍ അദ്ദേഹത്തിന് കളിക്കേണ്ടിവന്നു. പരിചയസമ്പത്തുള്ള നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനായിട്ടും അദ്ദേഹത്തിന് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റില്‍ വലിയ പരിചയസമ്പത്തുള്ള താരമാണ്. ഐപിഎല്ലില്‍ കെകെആര്‍,ആര്‍സിബി,പഞ്ചാബ് കിങ്‌സ് തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള ഗെയ്‌ലിന് ഒരു മത്സരത്തില്‍ പോലും നായകനെന്ന നിലയില്‍ അവസരം ലഭിച്ചിട്ടില്ല. 4950 റണ്‍സ് ഐപിഎല്ലില്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോറായ 175 റണ്‍സും ഗെയ്‌ലിന്റെ പേരിലാണ്. ഇത്തരത്തില്‍ മികച്ച പല റെക്കോഡുണ്ടായിട്ടും ടീമിനെ നയിക്കാനുള്ള അവസരം ഗെയ്‌ലിന് ലഭിച്ചില്ല.

ലസിത് മലിംഗ

ലസിത് മലിംഗ

ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,റിക്കി പോണ്ടിങ്,ഹര്‍ഭജന്‍ സിങ്,രോഹിത് ശര്‍മ എന്നിവരുടെയെല്ലാം ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈക്കുവേണ്ടി അദ്ദേഹം കളിച്ചു. ശ്രീലങ്കയുടെ പരിമിത ഓവര്‍ നായകനായിരുന്നിട്ടും ഒരു അവസരം പോലും മുംബൈ മലിംഗയ്ക്ക് നല്‍കിയിട്ടില്ല. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റ് വീഴ്ത്തിയ മലിംഗ 2019ലെ സീസണോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അമിത് മിശ്ര

അമിത് മിശ്ര

സീനിയര്‍ സ്പിന്‍ ബൗളറായ അമിത് മിശ്ര ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലെ രണ്ടാം സ്ഥാനക്കാരനാണ്. 166 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മൂന്ന് ഐപിഎല്‍ ഹാട്രിക് നേടിയ ഏക താരവും മിശ്രയാണ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ മിശ്ര ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയെ നയിച്ചിട്ടുള്ള താരമാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ മിശ്രക്ക് ഇതുവരെ നായകസ്ഥാനം ലഭിച്ചിട്ടില്ല.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കളിച്ചിട്ടുള്ള ജഡേജ 2290 റണ്‍സും 120 വിക്കറ്റും ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഐപിഎല്ലില്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചില്ല. 2022 സീസണോടെ എംഎസ് ധോണി സിഎസ്‌കെ നായകസ്ഥാനം ഒഴിഞ്ഞാല്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് ജഡേജ.

Story first published: Saturday, May 22, 2021, 11:04 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+