ജോഹന്നാസ്ബര്‍ഗ്: കളികള്‍ കൂടുന്നത് മാനസികമായി ബാധിക്കുന്നുണ്ട് എന്ന് പറഞ്ഞ് വിരമിക്കാന്‍ ഒരുങ്ങിയ കളിക്കാരനാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്. വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന് എന്ന പേരും മറ്റാര്‍ക്കുമല്ല. കളി കൂടുന്നത് കൊണ്ടുള്ള ക്ഷീണം കാരണം ഐ പി എല്ലില്‍ നിന്നും ഡിവില്ലിയേഴ്സ് വിട്ടുനില്‍ക്കും എന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഡിവില്ലിയേഴ്സ് സി പി എല്ലും കളിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. കളിയുടെ ഭാരം കുറച്ചാലേ ഫ്രഷായിരിക്കാനും കളി ആസ്വദിക്കാനും പറ്റൂ എന്ന് പറഞ്ഞ എ ബി ഡി എന്തുകൊണ്ടാണ് മനസ് മാറ്റിയതെന്ന് ആര്‍ക്കും അറിയില്ല. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രൈഡന്റ്സിന് വേണ്ടിയാണ് എ ബി ഡി കളിക്കാന്‍ ഇറങ്ങുക.
ഐ പി എല്ലില്‍ ഡിവില്ലിയേഴ്സ് കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ഉടമയായ വിജയ് മല്യ കഴിഞ്ഞ ദിവസം ബാര്‍ബഡോസ് ട്രൈഡന്റ്സിനെ വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് എ ബി ഡി സി പി എല്‍ കളിക്കാന്‍ എത്തുന്നത്. നേരത്തെ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കാനുള്ള ഓഫര്‍ എ ബി ഡിവില്ലിയേഴ്സ് നിരസിച്ചിരുന്നു.
ജൂലൈ മാസത്തിലാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. സി പി എല്ലിലെ കളികള്‍ക്കായി താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഡിവില്ലിയേഴ്സ് പറഞ്ഞു. ബാര്‍ബഡോസ് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. ട്രൈഡന്റ്സിന് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയതില്‍ താന്‍ അതീവ സന്തോഷവാനാണ് - താരം പറഞ്ഞു.