വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നേരിട്ടതിലെ മികച്ച അഞ്ച് ബൗളര്‍മാര്‍ ആരൊക്കെ? ഡിവില്ലിയേഴ്‌സ് പറയുന്നതിങ്ങനെ

കേപ്ടൗണ്‍: ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍ നിരയിലാവും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. ഏകദിനത്തിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തം പേരിലുള്ള ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലീഗ് ക്രിക്കറ്റില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറില്‍ നേരിട്ട മികച്ച അഞ്ച് ബൗളര്‍മാരെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരിക്കുകകയാണ്. ബിഗ്ബാഷ് ലീഗിനിടെ ക്രിക്കറ്റ് ഡോട്ട് കോം ഡോട്ട് എയുവിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് എബിഡി മനസ് തുറന്നത്.

മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണാണ് എബിഡിയുടെ പട്ടികയിലെ ഒന്നാമന്‍. കീപ്പറായി ആദം ഗില്‍ക്രിസ്റ്റ്കൂടിയുള്ള സമയത്ത് വോണിന്റെ ബൗളിങ്ങിനെ കരുതലോടെ വേണം ബാറ്റ്‌സ്മാന്‍ നേരിടാന്‍. ബുദ്ധിമുട്ടാണ് വോണിന്റെ പന്തിന്റെ ദിശ മനസിലാക്കാന്‍. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് എബിഡി തിരഞ്ഞെടുത്ത മറ്റൊരു ബൗളര്‍. നേരത്തെ അത്ര മികച്ചതായി തോന്നിയിട്ടില്ലെങ്കിലും ഓരോ വര്‍ഷം കഴിയുന്തോറും അദ്ദേഹത്തിന്റെ ബൗളിങ് കൂടുതല്‍ മികച്ചതാകുന്നു. പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആസിഫാണ് മൂന്നാമത്തെ താരം. അദ്ദേഹത്തിന്റെ ബൗണ്‍സര്‍ നിറഞ്ഞ ബോളുകള്‍ നേരിടാന്‍ പ്രയാസമാണ്. ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ് മറ്റൊരു താരം.

abdevilliers-

കൃത്യമായ ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്ന ഹെയ്‌സല്‍വുഡും മികച്ച ബൗളറാണ്. ഓസീസ് പേസര്‍ പാറ്റ് കുമ്മിന്‍സിന്റെ വേഗവും മികച്ചതാണ്. അദ്ദേഹത്തെ നേരിടുക പ്രയാസമാണ്. എബിഡി പറഞ്ഞു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ എബിഡി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുമെന്ന അഭ്യൂഹം ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി ഇത്തവണയും ഡിവില്ലിയേഴ്‌സ് ഇറങ്ങും. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സും 35കാരനായ ഡിവില്ലിയേഴ്‌സ് നേടിയിട്ടുണ്ട്.

Story first published: Tuesday, January 14, 2020, 18:02 [IST]
Other articles published on Jan 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X