Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെഹ്‌സാദിന് മുന്നില്‍ വിറച്ചു; അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു!

മുംബൈ: ഇത്രയ്ക്ക് ദുര്‍ബലമാണോ ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് എന്നാരെങ്കിലും ആശങ്കപ്പെട്ടാല്‍ കുറ്റം പറയാനില്ല. ട്വന്റി 20 ലോകകപ്പിലെ ആദ്യത്തെ രണ്ട് കളിയും കണ്ട ആരും ചോദിച്ചുപോകും ഇതേ ചോദ്യം. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് കരുത്തരെന്ന് പേരുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അടിവാങ്ങി തളരുന്നത്. കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനെതിരെ ഒരു വിധത്തില്‍ ജയിച്ച് തടി രക്ഷിക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.

ആദ്യം ബാറ്റ് ചെയ്ത് 209 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ശേഷമാണ് ഇതെന്നോര്‍ക്കണം. അഫ്ഗാനിസ്ഥാന്റെ ഓപ്പണറായി എത്തിയ മുഹമ്മദ് ഷെഹ്‌സാദിന്റെ മുന്നിലാണ്് ദക്ഷിണാഫ്രിക്ക പേടിച്ചുവിറച്ചത്. ഷെഹ്‌സാദ് ക്രിസീല്‍ നിന്ന 19 മിനുട്ടുകള്‍ തീക്കനലിന് മുകളില്‍ എന്ന പോലെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. 19 പന്തില്‍ 3 ഫോറും 5 സിക്‌സും സഹിത ഷെഹ്‌സാദ് അടിച്ചത് 44 റണ്‍സ്. ക്രിസ് മോറിസ് ഷെഹ്‌സാദിന്റെ വിക്കറ്റ് വീഴ്ത്തിയത് കൊണ്ട് മാത്രം ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടു.

shahabiz

മധ്യനിരയില്‍ ഒരു മാച്ച് വിന്നര്‍ ഉണ്ടായിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചേനെ. 210 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ അവര്‍ 15 ഓവര്‍ വരെയും കളിയില്‍ ഉണ്ടായിരുന്നു. 15 ഓവറില്‍ അഞ്ച് വിക്കറ്റിന് 140ല്‍ എത്തിയ അഫ്ഗാനിസ്ഥാന് അവസാന ഓവറില്‍ കമ്പക്കെട്ട് നടത്താനുള്ള ശക്തി ഉണ്ടായില്ല. 20 ഓവറില്‍ 172 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു. മോറിസിന്റെ 4 വിക്കറ്റ് നേട്ടത്തില്‍ ദക്ഷിണാഫ്രിക്ക 37 റണ്‍സിന് കളി രക്ഷിച്ചെടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ബി ഡിവില്ലിയേഴ്‌സിന്റെ 64 റണ്‍സിന്റെ മികവിലാണ് 209 ലെത്തിയത്. ക്വിന്റന്‍ ഡി കോക്ക്, ഫാഫ് ഡുപ്ലിസി എന്നിവരുടെ 40കളും ഡുമിനിയുടെ 29ഉം മില്ലര്‍ 8 പന്തില്‍ അടിച്ച 19ഉം ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് കരുത്തായി. റാഷിദ് ഖാന്റെ ഒരോവറില്‍ ഡിവില്ലിയേഴ്‌സ് അടിച്ച 29 റണ്‍സാണ് കളിയില്‍ നിര്‍ണായകമായത്. 29 പന്തില്‍ 4 ഫോറും 5 സിക്‌സും സഹിതമാണ് ഡിവില്ലിയേഴ്‌സ് 64 റണ്‍സടിച്ചത്. മോറിസാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Monday, March 21, 2016, 10:20 [IST]
Other articles published on Mar 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+