ദക്ഷിണാഫ്രിക്കയെ സെമിയിലെത്തിച്ചത് എബിഡി... തോല്‍പിച്ചതും...!
ഓക്ക്‌ലാന്റ്: ചിരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്ക് ലോകകപ്പില്‍ മുത്തമിടാനാകുമോ എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. പക്ഷേ പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കുക എന്ന നാടന്‍ പ്രയോഗം അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇത്തവണത്തേയും ദക്ഷിണാഫ്രിക്കയുടെ പ്രകടനം.
ന്യൂസിലാന്റിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടും ബൗളിംഗിലും ഫീല്‍ഡിംഗിലും പരാജയപ്പെട്ട് സെമിയില്‍ പുറത്താകാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ക്യാപ്റ്റന്‍ എ.ബി ഡിവില്ലിയേഴ്‌സ് ആണ് സ്വന്തം ടീമിനെ തോല്‍പിച്ചതെന്ന് പറയാം.

അഞ്ചാമനായി ഇറങ്ങി 45 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത് ടീമിന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചത് ഡിവില്ലിയേഴ്‌സ് ആയിരുന്നു. പക്ഷേ നിര്‍ണായകമായ ഒരു റണ്‍ ഔട്ട് അവസരം നഷ്ടപ്പെടുത്തിയതും ഇതേ എബിഡി തന്നെ.
ന്യൂസിലാന്റിന് വിജയം സമ്മാനിച്ചത് ഗ്രാന്റ് എലിയട്ടിന്റെ അത്യുഗ്രന്‍ പ്രകടനമായിരുന്നു. ഈ എലിയട്ടിനെ പുറത്താക്കാനുള്ള അവസരമാണ് ഡിവില്ലിയേഴ്‌സ് നഷ്ടപ്പെടുത്തിയത്. 32-ാം ഓവറില്‍ ആയിരുന്നു ഇത്. എളുപ്പത്തില്‍ പുറത്താക്കാന്‍ സാധിക്കുമായിരുന്ന അവസരം ദക്ഷിണാഫ്രിക്കന്‍ നായകന്‍ വെറുത കളഞ്ഞു. പന്ത് കൈവിട്ടുപോയെങ്കിലും വീണ്ടും ശ്രദ്ധിച്ചിരുന്നെങ്കില്‍ അവസരം മുതലാക്കാമായിരുന്നു. എന്നാല്‍ ഡിവില്ലിയേഴ്‌സ് ഇവിടേയും പരാജയപ്പെട്ടു.
ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ ഇരു ടീമുകളും പരാജയമായിരുന്നു എന്ന് വേണം പറയാന്‍. പക്ഷേ അവസാന അഞ്ച് ഓവറുകളില്‍ ദക്ഷിണാഫ്രിക്ക വരുത്തിയ ഫീല്‍ഡിംഗ് പിഴവുകള്‍ക്ക് ചരിത്രം ഒരിക്കലും മാപ്പ് നല്‍കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications