വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അപ്രതീക്ഷിത വിരമിക്കല്‍ എന്തുകൊണ്ട്?; ഒടുവില്‍ വെളിപ്പെടുത്തലുമായി ഡി വില്ലിയേഴ്‌സ്

ജോഹന്നസ്ബര്‍ഗ്: സമീപകാലത്ത് ലോക ക്രിക്കറ്റിനുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് സൗത്ത് ആഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ ഡി വില്ലിയേഴ്‌സ് പൊടുന്നനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, താന്‍ വിരമിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ ഇന്ന് തുടക്കമാകും; മെഡല്‍ക്കൊയ്ത്തിനായി ഇന്ത്യഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ ഇന്ന് തുടക്കമാകും; മെഡല്‍ക്കൊയ്ത്തിനായി ഇന്ത്യ

അസഹനീയമായ സമ്മര്‍ദ്ദമാണ് കളിയില്‍നിന്നും വിരമിക്കാന്‍ കാരണമെന്ന് ഡി വില്ലിയേഴ്‌സ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സമ്മര്‍ദ്ദം അതിജീവിക്കുക പ്രയാസമായിരുന്നു. എല്ലായിപ്പോഴും ക്രിക്കറ്റ് മാത്രമായിരിക്കും മനസില്‍. എങ്ങിനെ പ്രകടനം മെച്ചപ്പെടുത്താമെന്നും കളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാമെന്നുമൊക്കെയാണ് ചിന്തിക്കുകയെന്ന് താരം പറയുന്നു.

AB de Villiers

കളിക്കാരനെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടിവന്നത്. ആരാധകരില്‍നിന്ന്, രാജ്യത്തുനിന്ന്, പരിശീലകരില്‍നിന്ന് എല്ലാവരില്‍ നിന്നും വലിയ പ്രതീക്ഷയുണ്ടാകുമ്പോള്‍ സമ്മര്‍ദ്ദം ഉയര്‍ന്നുകൊണ്ടിരിക്കും. വിരമച്ചതില്‍ താന്‍ സന്തോഷവാനാണ്. എന്തെങ്കിലും നഷ്ടപ്പെട്ടതായുള്ള തോന്നലില്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ക്രീസില്‍ എല്ലാ ആംഗിളുകളിലും ഷോട്ടുകള്‍ പായിക്കുന്ന ഏക കളിക്കാരനായിരുന്നു ഡി വില്ലിയേഴ്‌സ്. തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് വിരമിച്ചത്. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 114 ടെസ്റ്റുകളും, 228 ഏകദിന മത്സരങ്ങളും, 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് താരം.

Story first published: Saturday, August 18, 2018, 15:08 [IST]
Other articles published on Aug 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X