Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ നഷ്ടം അടിച്ചുതീര്‍ത്ത് ഡി വില്ലിയേഴ്‌സ്; ഇംഗ്ലീഷ് ടി20 അരങ്ങേറ്റത്തില്‍ വെടിക്കെട്ട്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആരംഭിച്ച വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലെ അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. മിഡില്‍സെക്‌സിനുവേണ്ടി കളിക്കുന്ന ഡിവില്ലിയേഴ്‌സ് 43 പന്തില്‍ 88 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

abdevilliers

ടി20 ബ്ലാസ്റ്റില്‍ ഇതാദ്യമായി കളിക്കാനെത്തിയ താരം എസ്സെക്‌സ് ബൗളര്‍മാര്‍ക്കെതിരെ ഉജ്വല പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തില്‍ മിഡില്‍സെക്‌സ് ജയിക്കുകയും ചെയ്തു. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം 7 വിക്കറ്റിനാണ് ജയിച്ചത്. 43 റണ്‍സെടുത്ത ഡേവിഡ് മലാനുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 105 റണ്‍സ് ചേര്‍ക്കാനും ഡിവില്ലിയേഴ്‌സിന് കഴിഞ്ഞു. മികച്ച ഫോമിലാണെന്ന് തെളിയിച്ച താരം 6 സിക്‌സറുകളും 5 ഫോറുകളും അടിച്ചെടുത്തു.

ഇംഗ്ലണ്ട് കൗണ്ടിയിലെ 18 ടീമുകളാണ് ടി20 ബ്ലാസ്റ്റില്‍ മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നടക്കുന്ന ടൂര്‍ണമെന്റില്‍ നാലു ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ കടക്കും. കഴിഞ്ഞ 6 സീസണുകളില്‍ മികച്ച രീതിയില്‍ നടത്തിവന്ന ടൂര്‍ണമെന്റില്‍ ഇത്തവണ ഒട്ടേറെ പ്രമുഖര്‍ കളിക്കുന്നുണ്ട്. സപ്തംബര്‍ 21നാണ് ഫൈനല്‍ നടക്കുക. അതിനിടയില്‍ ഗ്രൂപ്പുകളിലെ ടീമുകള്‍ തമ്മില്‍ ഹോം എവേ രീതിയില്‍ രണ്ടുതവണ ഏറ്റുമുട്ടും.

Story first published: Friday, July 19, 2019, 14:21 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+