വിരമിക്കല്‍ വാര്‍ത്തയില്‍ സത്യം, ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്ന് ഡിവില്ലിയേഴ്‌സ്!
ജോഹന്നാസ്ബര്‍ഗ്: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാന്‍ എ ബി ഡിവില്ലിയേഴ്‌സ് വിരമിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളില്‍ സത്യം. ഡിവില്ലിയേഴ്‌സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് വേണ്ടപോലെ ആസ്വദിക്കാന്‍ പറ്റുന്നില്ല എന്നാണ് എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത്. ഏതൊക്കെ ഫോര്‍മാറ്റില്‍ കളിക്കണമെന്നോ, ഏതില്‍ നിന്നും വിരമിക്കണമെന്നോ താരം തീരുമാനമെടുത്തിട്ടില്ല.
360 ഡിഗ്രി ആംഗിളില്‍ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുളള ഡിവില്ലിയേഴ്‌സ് വിരമിച്ചാല്‍ ക്രിക്കറ്റിനും ദക്ഷിണാഫ്രിക്കന്‍ ടീമിനും അത് തീരാനഷ്ടമാകും. വെറും 31 വയസ്സേ ആയിട്ടുള്ളൂ ഡിവില്ലിയേഴ്‌സിന്. കളികള്‍ കൂടുന്നത് മാനസികമായി ബാധിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്. ഐ പി എല്‍ പോലുള്ള ടൂര്‍ണമെന്റുകളാകും എ ബി ഡി ഒഴിവാക്കുക എന്നാണ് അറിയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്...

രണ്ടുവര്‍ഷമായി ആലോചിക്കുന്നു
കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. എങ്ങനെയാണ് കുറച്ച് ക്രിക്കറ്റ് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. കളിയുടെ ഭാരം കുറച്ചാലേ ഫ്രഷായിരിക്കാനും കളി ആസ്വദിക്കാനും പറ്റൂ, ഇപ്പോഴത് പറ്റുന്നില്ല.

വിവരം പുറത്തായത് ഇങ്ങനെ
കുറച്ച് കാലമായി താന്‍ ഇതിനെക്കുറിച്ച് ചിലരോടൊക്കെ സംസാരിക്കുന്നുണ്ട്. അവരില്‍ ആരെങ്കിലും തന്നെയായിരിക്കും ഈ വിവരം ചോര്‍ത്തിയിട്ടുണ്ടാകുക. എന്തായാലും വാര്‍ത്തകളില്‍ സത്യമുണ്ട്.

പണം ഒരു പ്രശ്‌നമാണ്
ഐ പി എല്‍ അടക്കമുള്ള കാഷ് റിച്ച് ടൂര്‍ണമെന്റുകള്‍ കളിക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട് എന്ന കാര്യം എ ബി ഡിവില്ലിയേഴ്‌സ് സമ്മതിക്കുന്നു. കളിക്കാരെ ഫ്രഷ് ആക്കി നിലനിര്‍ത്തേണ്ടത് ഐ സി സിയുടെ കൂടി കാര്യമാണ്.

ടെസ്റ്റാണ് ക്രിക്കറ്റ്
അന്താരാഷ്ട്ര മത്സരങ്ങളാണ് കളിക്കേണ്ടത്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റ് - ടെസ്റ്റിലും ഏകദിനത്തിലും സൂപ്പര്‍ താരമായ എ ബി ഡി പറയുന്നു. മറ്റ് പലരെയും പോലെ ഐ പി എല്‍ കളിക്കാന്‍ വേണ്ടി താനെന്തായാലും ടെസ്റ്റില്‍ നിന്നും വിരമിക്കില്ല എന്ന സൂചനയാണ് താരം തരുന്നത്.

ഐ പി എല്‍ നിര്‍ത്തുമോ
ഈ വര്‍ഷത്തെ ഐ പി എല്ലില്‍ ഡിവില്ലിയേഴ്‌സ് കളിക്കില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കുന്ന എ ബി ഡി ഐ പി എല്‍ പൂര്‍ണമായും ഉപേക്ഷിക്കാനും സാധ്യതകള്‍ തെളിയുന്നുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന താരമാണ് എ ബി ഡി.

ആത്മാര്‍ഥത 100 ശതമാനം
കളിക്കളത്തില്‍ 100 ശതമാനം ആത്മാര്‍ഥത പുറത്തെടുക്കുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. തല്‍ക്കാലം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ മാത്രമാണ് ശ്രദ്ധയെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications