For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയുടെ 12 വര്‍ഷം മുമ്പത്തെ റെക്കോര്‍ഡ് ഡിവില്ലിയേഴ്‌സ് തകര്‍ത്തു!

By Muralidharan

ഡര്‍ബന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ 12 വര്‍ഷം പ്രായമുള്ള റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് തകര്‍ത്തു. ന്യൂസിലന്‍ഡിനെതിരെ ഡര്‍ബനില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് എ ബി ഡി ദാദയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. ഏകദിനത്തില്‍ എട്ടായിരം റണ്‍സ് തികയ്ക്കുന്ന വേഗം കൂടിയ താരം എന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്.

48 പന്തില്‍ 64 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയെ വിജയത്തില്‍ എത്തിക്കുകയും ചെയ്തു. 19 റണ്‍സിലെത്തിയപ്പോഴാണ് ഡിവില്ലിയേഴ്‌സ് ഏകദിനത്തില്‍ എട്ടായിരം തികച്ചത്. ഡിവില്ലിയേഴ്‌സിന്റെ 182 ആം ഏകദിന ഇന്നിംഗ്‌സായിരുന്നു ഇത്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലി കൃത്യം 200 കളികളില്‍ നിന്നാണ് ഇത്രയും റണ്‍സടിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ദാദയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

abdevilliers-new

റെക്കോര്‍ഡുകളുടെ തോഴനാണെങ്കിലും ഇക്കാര്യത്തില്‍ ഡിവില്ലിയേഴ്‌സിന്റെയും ഗാംഗുലിയുടെയും പിന്നിലാണ് സച്ചിന് സ്ഥാനം. 210 കളികള്‍ വേണ്ടിവന്നു സച്ചിന് എട്ടായിരം തികയ്ക്കാന്‍. ബ്രയാന്‍ ലാറ 211ഉം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി 214 ഉം കളികളില്‍ നിന്നുമാണ് എട്ടായിരം റണ്‍സ് തികച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ലോകറെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്.

Story first published: Thursday, August 27, 2015, 12:37 [IST]
Other articles published on Aug 27, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+