For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ 60 ബോളില്‍ താഴെ കൂടുതല്‍ സെഞ്ച്വറി; ആദ്യ അഞ്ചില്‍ ഇന്ത്യക്കാരില്ല, ടോപ് ഫൈവ് ഇതാ

മുംബൈ: ആധുനിക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടിക എടുത്താല്‍ അതില്‍ നിരവധി താരങ്ങള്‍ ഉള്‍പ്പെടും. എന്നാല്‍ സ്ഥിരതയോടെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്നവരുടെ പട്ടിക നോക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന താരങ്ങളുടെ എണ്ണം കുറവാണ്. ഏകദിന ഫോര്‍മാറ്റില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് സെഞ്ച്വറി നേടുകയെന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്. 60 ബോളില്‍ താഴെ പന്തില്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ നിരവധി താരങ്ങളുണ്ടെങ്കിലും കൂടുതല്‍ തവണ ഈ നേട്ടത്തിലെത്തിയ ടോപ് ഫൈവ് താരങ്ങളുടെ പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് നോക്കാം.


എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിക്ക് ഉടമയായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് ഈ പട്ടികയില്‍ തലപ്പത്ത്. 31 ബോളില്‍ സെഞ്ച്വറി നേടിയ എബിഡി നാല് തവണ 60 പന്തില്‍ താഴെ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ മിടുക്കനായ എബിഡി മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മികവുള്ള താരമാണ്. 228 ഏകദിനം കളിച്ചിട്ടുള്ള എബിഡി 9577 റണ്‍സ് നേടിയിട്ടുണ്ട്. 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള എബിഡിയുടെ ഉയര്‍ന്ന സ്‌കോര്‍ 176 റണ്‍സാണ്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. മൂന്ന് തവണ അദ്ദേഹം 60 പന്തില്‍ താഴെ ഏകദിന സെഞ്ച്വറി നേടിയിട്ടുണ്ട്. 2015ല്‍ 46 പന്തില്‍ സെഞ്ച്വറി നേടിയതാണ് ബട്‌ലറുടെ വേഗമേറിയ ഏകദിന സെഞ്ച്വറി. ടോപ് ഓഡറിലും മധ്യനിരയിലും ബാറ്റിങ് മികവ് തെളിയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. നിലവിലെ ഇംഗ്ലണ്ട് ടീമിന്റെ ഉപനായകനായ ബട്‌ലര്‍ 147 ഏകദിനത്തില്‍ നിന്ന് 3857 റണ്‍സാണ് നേടിയിട്ടുള്ളത്. 9 സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ബട്‌ലറിന്റെ പേരിലുണ്ട്. 150 റണ്‍സാണ് മികച്ച വ്യക്തിഗത പ്രകടനം.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും മൂന്ന് തവണ 60 പന്തില്‍ താഴെ ഏകദിന സെഞ്ച്വറി നേടിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറിയ അഫ്രീദിയുടെ വേഗമേറിയ സെഞ്ച്വറി 37 പന്തിലാണ്. 45 പന്തിലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സാണ് അഫ്രീദി നേടിയത്. 6 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം 124 റണ്‍സാണ്.

ജോണി ബെയര്‍സ്‌റ്റോ-സനത് ജയസൂര്യ

ജോണി ബെയര്‍സ്‌റ്റോ-സനത് ജയസൂര്യ

ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയും മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയും രണ്ട് തവണ വീതം 60 പന്തില്‍ താഴെ ഏകദിന സെഞ്ച്വറി നേടിയിട്ടുണ്ട്. 31കാരനായ ബെയര്‍‌സ്റ്റോ 85 ഏകദിനത്തില്‍ നിന്ന് 3245 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 11 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 141 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത പ്രകടനം.

ജയസൂര്യയുടെ വേഗമേറിയ ഏകദിന സെഞ്ച്വറി 48 പന്തിലാണ്. 445 ഏകദിനത്തില്‍ നിന്ന് 13430 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 28 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 189 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത പ്രകടനം.

Story first published: Sunday, March 28, 2021, 11:15 [IST]
Other articles published on Mar 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+