ഫിഞ്ചിനെ വില കുറച്ച് കാണേണ്ട!! ഇന്ത്യക്ക് മുന്നറിയിപ്പ്, ഏകദിനത്തില്‍ കാണാം കളി

ഹൈദരാബാദ്: മോശം ഫോം കാരണം വലയുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ആരോണ്‍ ഫിഞ്ചിന് പിന്തുണയുമായി കോച്ച് ജസ്റ്റിന്‍ ലാങര്‍. ഇന്ത്യക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഫിഞ്ചിനെ പിന്തുണച്ച് ലാങര്‍ രംഗത്തു വന്നത്.
കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഫിഞ്ച് കടന്നുപോവുന്നത്.
ഇപ്പോള്‍ വിലക്ക് നേരിടുന്ന സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ അതേ ശൈലിയില്‍ ബാറ്റ് വീശുന്ന ഫിഞ്ച് ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ്. പക്ഷെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ് ഫിഞ്ച് ഇപ്പോള്‍ കളിക്കുന്നത്.

ഇന്ത്യക്കെതിരേ തിരിച്ചുവരും
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ ഫിഞ്ച് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ലാങര്‍ അഭിപ്രായപ്പെട്ടു. അവസാനത്തെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 5, 41, 11, 6, 6, 14 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
ഇന്ത്യക്കെതിരേയുള്ള രണ്ടു ടി20 പരമ്പരകളിലും ഫിഞ്ച് ഫ്‌ളോപ്പായിരുന്നു. തന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങില്‍ നിന്നു മാറി മൂന്നാമായി ക്രീസിലെത്തിയിട്ടും അദ്ദേഹത്തിന് തിളങ്ങാനായില്ല. 0, 8 എന്നിങ്ങനെയായിരുന്നു ഫിഞ്ചിന്റെ പ്രകടനം.

ഫിഞ്ചിന് പിന്തുണ ആവശ്യം
ഫിഞ്ച് മികച്ച താരവും ക്യാപ്റ്റനും വ്യക്തിയുമെല്ലാമാണെന്ന് ലാങര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് എല്ലാവിധം പിന്തുണയു നല്‍കുകയാണ് ചെയ്യേണ്ടത്. ഫിഞ്ച് ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തില്‍ ഫിഞ്ചിനേക്കാള്‍ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനില്ല.
ഫോമിലേക്കു തിരിച്ചെത്തിയാല്‍ ഫിഞ്ചിനെ തടയുക എതിര്‍ ടീമിന് ദുഷ്‌കരമായിരിക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം വളരെ അപകടകാരിയാണെന്നും കോച്ച് അഭിപ്രായപ്പെട്ടു.

മികച്ച ക്യാപ്റ്റന്‍
ബാറ്റിങില്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച രീതിയിലാണ് ഫിഞ്ച് ടീമിനെ മുന്നോട്ട് നയിക്കുന്നതെന്ന് ലാങര്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഫിഞ്ച് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടീമിനെ ഒത്തൊരുമയോടെ കൊണ്ടു പോവാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ്. ഇതു തന്നെയാണ് ഫിഞ്ചിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്നതെന്നും ലാങര്‍ അഭിപ്രായപ്പെട്ടു.

മാക്‌സ്‌വെല്ലിനെ നേരത്തേ ഇറക്കില്ല
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ നാലാമായി ക്രീസിലെത്തി ഉജ്ജ്വല പ്രകടനം നടത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഏകദിന പരമ്പരയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലായിരിക്കും ഇറക്കുകയെന്ന് ലാങര്‍ വ്യക്തമാക്കി.
ടീം എന്താണ് തന്നില്‍ നിന്നും ആഗ്രഹിക്കുന്നതെന്ന് ഏറ്റവും നന്നായി അറിയാവുന്ന താരമാണ് മാക്‌സ്‌വെല്‍. ഏകദിനത്തില്‍ ഫിനിഷറായാണ് അദ്ദേഹത്തെ ഓസീസ് ഉപയോഗിക്കുന്നത്. അതിവേഗം റണ്‍സ് നേടാന്‍ ശേഷിയുള്ള മാക്‌സ്‌വെല്ലിനെ അതുകൊണ്ടു തന്നെ ഏകദിനത്തില്‍ നേരത്തേ ഇറക്കില്ലെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications