വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദേശീയ ടീമിന്റെ ജഴ്‌സിയില്‍ ആരും പേടിക്കും, പക്ഷെ ഐപിഎല്ലില്‍ 'പുല്ലുവില'!- ഇവര്‍ അഞ്ചു പേര്‍

ചിലര്‍ക്കു ഐപിഎല്ലില്‍ ഫോം ആവര്‍ത്തിക്കാനായിട്ടില്ല

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി ഐപിഎല്‍ മാറിക്കഴിഞ്ഞു. ഐസിസി ടൂര്‍ണമെന്റുകള്‍ക്കു പോലും ഭീഷണിയാവുന്ന തരത്തിലേക്കു ഐപിഎല്ലിന്റെ പിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം മാറ്റുരയ്ക്കുന്ന ഒരേയൊരു ടൂര്‍ണമെന്റ് ഐപിഎല്‍ മാത്രമാണ്.

സാമ്പത്തികനേട്ടത്തിനൊപ്പം തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദികളിലൊന്നായാണ് ഐപിഎല്ലിനെ താരങ്ങള്‍ കാണുന്നത്. അതുകൊണ്ടു തന്നെ ഐപിഎല്ലിന്റെ ഭാഗമാവുകയെന്നത് ദേശീയ, വിദേശ താരങ്ങളുടെയെല്ലാം വലിയ സ്വപ്‌നവുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേശീയ ടീമിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ചിലര്‍ക്കു പക്ഷെ ഐപിഎല്ലില്‍ ഇത് ആവര്‍ത്തിക്കാനായിട്ടില്ലെന്നു കാണാം. ഏതൊക്കെയാണ് ഈ വമ്പന്‍ വിദേശ താരങ്ങളെന്നു നമുക്കു നോക്കാം.

 ആരാണ്‍ ഫിഞ്ച്

ആരാണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് പക്ഷെ ഐപിഎല്ലില്‍ നനഞ്ഞ പടക്കമാണ്. ഇതു കാരണം ഈ സീസണില്‍ ഒരു ഫ്രാഞ്ചൈസിയും അദദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ധൈര്യം കാണിച്ചതുമില്ല. ഐപിഎല്ലില്‍ ഇതിനകം എട്ടു ഫ്രാഞ്ചൈസികള്‍ക്കായി ഫിഞ്ച് കളിച്ചുകഴിഞ്ഞു. പക്ഷെ എവിടെയും ചുവടുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
ഏറ്റവും അവസാനമായി 2020ലെ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമായിരുന്നു ഫിഞ്ച്. പക്ഷെ മോശം ഫോമിനെ തുടര്‍ന്നു സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെട്ടു.
ഓസീസിനു വേണ്ടി ടി20യില്‍ 71 മല്‍സരങ്ങളില്‍ നിന്നും 38.46 ശരാശരിയില്‍ 152.14 സ്‌ട്രൈക്ക് റേറ്റോടെ 2346 റണ്‍സ് ഫിഞ്ച് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരിലാണ്. ഐപിഎല്ലിലേക്കു വന്നാല്‍ ഇതുവരെ 87 മല്‍സരങ്ങള്‍ കളിച്ച ഫിഞ്ചിന്റെ സമ്പാദ്യം 2005 റണ്‍സാണ്. 25.38 ശരാശരിയിലില്‍ 127.71 ആണ് സ്‌ട്രൈക്ക് റേറ്റ്. 14 തവണ അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുണ്ട്.

 മാര്‍ട്ടിന്‍ ഗുപ്റ്റില്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ മറ്റൊരു വമ്പന്‍ താരം. സണ്‍റൈസേഴ്‌സ് ഹൈദരാഹാദ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായി അദ്ദേഹം നേരത്തേ കളിച്ചിട്ടുണ്ട്. 13 മല്‍സരങ്ങളില്‍ 22.5 ശരാശരിയില്‍ 137.76 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറടക്കം ഗുപ്റ്റിലിനു ആകെ നേടാനായത് 270 റണ്‍സാണ്.
എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കിവീസിനു വേണ്ടി 102 മല്‍സരങ്ങളില്‍ നിന്നും 32.3 ശരാശരിയില്‍ 136.82 സ്‌ട്രൈക്ക് റേറ്റോടെ 2939 റണ്‍സ് ഗുപ്റ്റില്‍ നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 17 ഫിഫ്റ്റികും ഉള്‍പ്പെടെയാണിത്.

 കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ന്യൂസിലാന്‍ഡിന്റെ തന്നെ അപകടകാരിയായ മറ്റൊരു ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കോളിന്‍ മണ്‍റോയ്ക്കും ഐപിഎല്ലില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കിവീസിനു വേണ്ടി 65 ടി20കളില്‍ നിന്നും 31.35 ശരാശരിയില്‍ 156.44 സ്‌ട്രൈക്ക് റേറ്റോടെ 1724 റണ്‍സ് മണ്‍റോ നേടിയിട്ടുണ്ട്. 11 ഫിഫ്റ്റികളും മൂന്നു സെഞ്ച്വറികളും ഇതില്‍പ്പെടുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ക്കു വേണ്ടി ആകെ മൂന്നു സീസണുകളിലാണ് മണ്‍റോ കളിച്ചത്. 13 മല്‍സരങ്ങളില്‍ നിന്നു 14.75 ശരാശരിയില്‍ 125.33 സ്‌ട്രേക്ക് റേറ്റോടെ അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 177 റണ്‍സാണ്. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ല.

 ഒയ്ന്‍ മോര്‍ഗന്‍

ഒയ്ന്‍ മോര്‍ഗന്‍

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും അപകടകാരിയായ ബാറ്റ്‌സ്മാനുമായ ഒയ്ന്‍ മോര്‍ഗനും ഐപിഎല്ലില്‍ ക്ലിക്കാവാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ നായകനെന്ന നിലയിലും ബാറ്റ്‌സ്മാന്നെ നിലയിലും മോര്‍ഗന്‍ ദയനീയ പരാജയമായി മാറി.
2010 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ അദ്ദേഹം 41.80 ശരാശരിയില്‍ 138.41 സ്‌ട്രൈക്ക് റേറ്റോടെ നേടിയിട്ടുള്ളത് 418 റണ്‍സാണ്. ഈ സീസണില്‍ കെകെആറിനു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും 92 റണ്‍സാണ് മോര്‍ഗന്റെ അക്കൗണ്ടിലുള്ളത്.

 ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ മറ്റൊരു വമ്പന്‍ താരം. ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം മാക്‌സി ഫോം വീണ്ടെടുത്തതിന്റെ സൂചനയായിരുന്നു ഇതുവരെ നടന്ന മല്‍സരങ്ങളില്‍ നല്‍കിയത്. പക്ഷെ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമാണെന്നു കാണാം.
പല ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും മാക്‌സി ഇതിനകം കളിച്ചുകഴിഞ്ഞു. ഇതില്‍ 2014ല്‍ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള സീസണായിരുന്നു ഏറ്റവും മികച്ചത്. ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 552 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

Story first published: Saturday, June 5, 2021, 12:50 [IST]
Other articles published on Jun 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X