
ഐപിഎല്ലിലെ ആര്‍സിബി ആരാധകരാണ് ഫിഞ്ചിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ വളരെ പ്രതീക്ഷയോടെയാണ് ഫിഞ്ചിനെ ആര്‍സിബി ടീമിലെത്തിച്ചതെങ്കിലും താരം തീര്‍ത്തും നിരാശപ്പെടുത്തി. 12 മത്സരത്തില്‍ നിന്ന് 268 റണ്‍സ് മാത്രമാണ് ഫിഞ്ചിന് ആര്‍സിബിക്കുവേണ്ടി നേടാനായത്. എന്നാല്‍ ആര്‍സിബിയില്‍ എലിയായിരുന്ന താരം ഓസീസ് ജഴ്‌സിയില്‍ വീണ്ടും പുലിയായതിനെതിരേ രസകരമായ ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ട്രോളുമായി ആകാശ് ചോപ്ര
മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരീക്ഷകനും അവതാരകനുമായ ആകാശ് ചോപ്രയും ഫിഞ്ചിനെ ട്വിറ്ററിലൂടെ ട്രോളി രംഗത്തെത്തി. ഓസ്‌ട്രേലിയയില്‍ ഗര്‍ജിക്കുന്ന സിംഹവും ആര്‍സിബിയില്‍ ഉറങ്ങുന്ന സിംഹവും എന്നാണ് ആകാശ് ചോപ്ര ട്രോളിയത്. ഗര്‍ജിക്കുന്ന സിംഹത്തിന്റെയും ഉറങ്ങുന്ന സിംഹത്തിന്റെയും ചിത്രവും ആകാശ് പങ്കുവെച്ചിട്ടുണ്ട്. ആര്‍സിബി ആരാധകര്‍ ചോദിക്കുന്നു ആരോണ്‍ ഫിഞ്ചെന്നത് രണ്ട് താരങ്ങളാണോ- എന്നായിരുന്നു ഹര്‍ഷെ ഭോഗ്്‌ലെയുടെ ട്വിറ്ററിലെ ചോദ്യം. ആര്‍സിബിക്കുവേണ്ടി തിളങ്ങാതെ ഓസ്‌ട്രേലിയക്കുവേണ്ടി തിളങ്ങിയതിനെ പരോക്ഷമായി പരിഹസിക്കുകയാണ് ഭോഗ്്‌ലയും ചെയ്തത്.

ആര്‍സിബി മാനേജ്‌മെന്റിന്റെ അവസ്ഥ
ഫിഞ്ചിന്റെ പ്രകടനം കാണുന്ന ആര്‍സിബി മാനേജ്‌മെന്റിന്റെ അവസ്ഥയ്‌ക്കെതിരെയും രസകരമായ ട്രോളുകള്‍ എത്തുന്നുണ്ട്. ഫിഞ്ച് തല്ലിത്തകര്‍ക്കുമ്പോള്‍ നിരാശയോടെ നില്‍ക്കുന്ന ആര്‍സിബി ആരാധകരുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ട്രോളുകള്‍ നിറയുന്നത്. തമിഴ് സിനിമയിലെ കോമഡി സീനില്‍ ഫിഞ്ച് ചൂയിങ്കം വീര്‍പ്പിക്കുമ്പോള്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍സിബി ആരാധകന്റെ രീതിയിലേക്ക് ചിത്രീകരിച്ചും ട്രോളുകള്‍ എത്തുന്നു. ആര്‍സിബിയില്‍ ചൂയിങ്കത്തിന്റെ മധുരം തീര്‍ന്നാല്‍ ഫിഞ്ച് ഔട്ടായി പോകുമായിരുന്നുവെന്നും ട്രോളുണ്ട്.

ഇന്ത്യയുടെ ഫീല്‍ഡിങ്ങിനും പരിഹാസം
സാധാരണ മികച്ച ഫീല്‍ഡിങ് കാഴ്ചവെക്കാറുള്ള ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ ഫീല്‍ഡിങ് അത്ര മികച്ചതായിരുന്നില്ല. രവീന്ദ്ര ജഡേജ റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തിയതും ശിഖര്‍ ധവാനും ഹര്‍ദിക് പാണ്ഡ്യയും ക്യാച്ച് നഷ്ടപ്പെടുത്തിയതുമെല്ലാം ആരാധകര്‍ ട്രോളുന്നുണ്ട്. ശ്രേയസ് അയ്യര്‍,മായങ്ക് അഗര്‍വാള്‍ ഫീല്‍ഡിങ് പിഴവ് വരുത്തി ഫോര്‍ വഴങ്ങിയതുമെല്ലം പരിഹസിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications