Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 പരമ്പര; യുവരാജിനെയും റെയ്‌നയെയും തളയ്ക്കുമെന്ന് ആരോണ്‍ ഫിഞ്ച്

സിഡ്‌നി: ചൊവ്വാഴ്ചയാരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ വ്യക്തമായ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യ ടീമിലെ സീനിയര്‍ കളിക്കാരായ യുവരാജ് സിങ്ങിനും റെയ്‌നയ്ക്കുമെതിരെ പ്രത്യേക പദ്ധതികളുണ്ടെന്നും ഫിഞ്ച് വെളിപ്പെടുത്തി.

അന്താരാഷ്ട്രതലത്തില്‍ മികച്ച പരിചയ സമ്പത്തുള്ള ടീമാണ് ഇന്ത്യയുടേത്. യുവരാജ് സിങ്ങും റെയ്‌നയും അപകടകാരികളായ കളിക്കാരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ ബൗളര്‍മാര്‍ വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ടി20 ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ നിലവാരമുള്ള കഴി കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും ഫിഞ്ച് വ്യക്തമാക്കി.

aaron-finch

ടീമില്‍ സീനിയര്‍ കളിക്കാരുണ്ടാകുമ്പോള്‍ യുവതാരങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും. ഇന്ത്യ പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമിനെയാണ് അണിനിരത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ പരമ്പര നേടുമെന്നുതന്നെയാണ് പൂര്‍ണവിശ്വാസം. ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും പൂര്‍ണ സജ്ജരായിക്കഴിഞ്ഞെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ബിഗ്ബാഷ് ടീമില്‍ മികച്ച പ്രകടനം നടത്തിയ ഒരുപിടി താരങ്ങള്‍ ഓസ്‌ട്രേലിയന്‍ ഭാഗത്തുണ്ട്. അതേസമയം, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാക്‌സ്‌വെല്‍ പരിക്കേറ്റതുമൂലം ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. യുവരാജ് സിങ്ങിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഓസ്‌ട്രേലിയന്‍ പര്യടനം. ലോകകപ്പ് ടി20 ടീമില്‍ ഇടം പിടിക്കണമെങ്കില്‍ യുവരാജിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.

Story first published: Tuesday, January 26, 2016, 8:50 [IST]
Other articles published on Jan 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+