വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെസ്റ്റ് ആര്? കോലി vs സ്മിത്ത് തര്‍ക്കത്തില്‍ ഫിഞ്ച് പറയുന്നു... കോലി കിങ് ആവും

ടെസ്റ്റില്‍ സ്മിത്താണ് ബെസ്‌റ്റെന്നു ഫിഞ്ച് ചൂണ്ടിക്കാട്ടി

finch

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ മറുഭാഗത്തുള്ളത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. ഇവരില്‍ ബെസ്റ്റ് ആരെന്നത് തര്‍ക്ക വിഷയമായി തന്നെ നില്‍ക്കുകയാണ്. ടെസ്റ്റ് റാങ്കിങില്‍ സ്മിത്താണ് നിലവിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനെങ്കില്‍ ഏകദിനത്തില്‍ കോലിയാണ് ഒന്നാംസ്ഥാനത്ത്.

എന്റെ ബൗളിങില്‍ ക്യാച്ച് മിസ്സാക്കരുത് പ്ലീസ്! ആയാല്‍... ഉത്തപ്പയ്ക്കു ശ്രീയുടെ മറുപടിഎന്റെ ബൗളിങില്‍ ക്യാച്ച് മിസ്സാക്കരുത് പ്ലീസ്! ആയാല്‍... ഉത്തപ്പയ്ക്കു ശ്രീയുടെ മറുപടി

ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു!! ആ കാലം ഓര്‍ത്തെടുത്ത് ഉത്തപ്പബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു!! ആ കാലം ഓര്‍ത്തെടുത്ത് ഉത്തപ്പ

2015 മുതല്‍ ടെസ്റ്റിലെ ഒന്നാം റാങ്കിനു വേണ്ടി പിടിവലി നടക്കുന്നതും ഇവര്‍ തമ്മിലാണ്. കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുകയും ഇവരില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നും അഭിപ്രായപ്പെട്ടിരിക്കുകായണ് ഓസ്‌ട്രേലിയയുടെ ടി20, ഏകദിന ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്.

ടെസ്റ്റില്‍ സ്മിത്ത് മിടുക്കന്‍

ടെസ്റ്റ് ക്രിക്കറ്റ് പരിഗണിക്കുകയാണെങ്കില്‍ അവിശ്വസനീയ താരമാണ് സ്മിത്തെന്നു ഫിഞ്ച് അഭിപ്രായപ്പെട്ടു. ടെസ്റ്റില്‍ നാട്ടിലും വിദേശത്തുമുള്ള സ്മിത്തിന്റെയും കോലിയുടെയും റെക്കോര്‍ഡുകള്‍ ഉജ്ജ്വലമാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പര കോലിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ സ്മിത്ത് ഒരു സ്ഥലത്തും ടെസ്റ്റില്‍ പതറിയിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതു തന്നെയാണ് കോലിയേക്കാള്‍ മുകളില്‍ അദ്ദേഹത്തെ താന്‍ നിര്‍ത്താന്‍ കാരണം. എല്ലാ രാജ്യത്തും ഒരുപോലെ തിളങ്ങാന്‍ ഒരു അസാധാരണ ബാറ്റ്‌സ്മാനു മാത്രമേ സാധിക്കുകയുള്ളൂവെന്നും ഫിഞ്ച് വിശദമാക്കി.

ചിലപ്പോള്‍ വേഗം പുറത്താവും

ടെസ്റ്റില്‍ ചിലപ്പോള്‍ സ്മിത്തും കോലിയും വേഗത്തില്‍ പുറത്താവും എന്നാല്‍ തുടര്‍ച്ചയായി ഒരുപാട് മല്‍സരങ്ങളില്‍ ഇവര്‍ ഇതാവര്‍ത്തിക്കില്ല. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അതു വലിയ സ്‌കോറിലേക്കു മാറ്റാന്‍ രണ്ടു പേര്‍ക്കുമറിയാം. ടെസ്റ്റ് പരിഗണിക്കുകയാണെങ്കില്‍ കോലിക്കു മേല്‍ ചെറിയ മുന്‍തൂക്കം സ്മിത്തിന് തന്നെയാണ്. ടെസ്റ്റില്‍ അവിശ്വസനീയമാം വിധമാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നെന്നും ഫിഞ്ച് പറഞ്ഞു.
പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് വിലക്ക് കാരണം ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നെങ്കിലും സ്മിത്തിന്റെ ഫോമിനെ അതൊന്നും ബാധിച്ചില്ല. മടങ്ങിവന്ന ശേഷവും മിന്നുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ സ്മിത്ത് റണ്‍മഴ പെയ്യിച്ചിരുന്നു.

കോലി ഏകദിനത്തില്‍ കിങാവും

ടെസ്റ്റില്‍ സ്മിത്താണ് ബെസ്‌റ്റെന്നു പറഞ്ഞ ഫിഞ്ച് ഏകദിനത്തില്‍ കോലിക്കാണ് മുന്‍തൂക്കമെന്നും അഭിപ്രായപ്പെട്ടു. ഏകദിന ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായി അദ്ദേഹം മാറുമെന്നും ഫിഞ്ച് പറയുന്നു.
കരിയര്‍ അവസാനിപ്പിക്കുമ്പോഴേക്കും ഏകദിനത്തിലെ ഓള്‍ടൈം ബെസ്റ്റായി കോലി മാറും. ഇപ്പോള്‍ തന്നെ ഏറെക്കുറെ അദ്ദേഹം ഈ പദവയിലെത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്. കോലിക്കെതിരേ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ളള കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് വളരെ മനോഹരവുമാണെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറികളും റണ്‍സുമെടുത്തത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കാം. എന്നാല്‍ റണ്‍ചേസില്‍ കോലി ഒരിന്നിങ്‌സ് പടുത്തുയര്‍ത്തുന്നതും റണ്‍ചേസില്‍ അദ്ദേഹം നേടിയ സെഞ്ച്വറികളും അസാധാരണം തന്നെയാണെന്നും ഓസീസ് നായകന്‍ പറഞ്ഞു.

Story first published: Friday, June 5, 2020, 10:53 [IST]
Other articles published on Jun 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X