Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരെ സാംപ പന്ത് ചുരണ്ടിയില്ല; കീശയില്‍നിന്നും എടുത്തത് എന്താണെന്ന് ഫിഞ്ച് പറയുന്നു

സാംപ പന്ത് ചുരണ്ടിയില്ല-ഫിഞ്ച്

ലണ്ടന്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ലോകത്തിന് മുന്നില്‍ നാണംകെട്ടവരാണ് ഓസ്‌ട്രേലിയന്‍ ടീം. ഇതിന്റെ പേരില്‍ ഏറ്റവും മികച്ച രണ്ട് കളിക്കാരെ ഒരുവര്‍ഷം മാറ്റിനിര്‍ത്താനും ഓസ്‌ട്രേലിയ മടിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ലോകകപ്പിനിടെ ഓസ്‌ട്രേലിയയുടെ ആദം സാംപയ്‌ക്കെതിരെ വീണ്ടും അതേ ആരോപണമാണ് ക്രിക്കറ്റ് ആരാധകര്‍ ഉന്നയിക്കുന്നത്. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെയായിരുന്നു സംഭവം.

സംശയാസ്പദമായ വീഡിയോയും ചിത്രങ്ങളും ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിനിടെ ഓരോ പന്തെറിയുമ്പോഴും ആദം സാംപ പോക്കറ്റില്‍ കൈയ്യിടുന്നതും പിന്നീട് പന്ത് ഉരയ്ക്കുന്നതും കാണാം. ഇത് സാന്‍ഡ് പേപ്പര്‍ ആണെന്നായിരുന്നു ആരാധകരുടെ ആരോപണം. എന്നാല്‍, മത്സരശേഷം ഇക്കാര്യത്തില്‍ വിശദീകരണവുമായി ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്തെത്തി.

സാംപയുടെ വീഡിയോ കണ്ടിട്ടില്ല

സാംപയുടെ വീഡിയോ കണ്ടിട്ടില്ല

താന്‍ സാംപയുടെ വീഡിയോ കണ്ടിട്ടില്ലെന്ന് ഫിഞ്ച് പറഞ്ഞു. എന്നാല്‍, സാംപയുടെ പോക്കറ്റില്‍ ഉണ്ടായിരുന്നത് ഹാന്‍ഡ് വാമേഴ്‌സ് ആയിരുന്നു. എല്ലാ കളികളിലും സാംപ അത് ഉപയോഗിക്കാറുണ്ട്. വീഡിയോ കണ്ടിട്ടില്ലെന്നത് സത്യമാണ്. അത് കണ്ടാല്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തനിക്ക് കഴിയുകയുള്ളൂവെന്നും അത് വാമേഴ്‌സ് തന്നെയായിരിക്കുമെന്നും ഫിഞ്ച് വ്യക്തമാക്കി.

രണ്ട് കളിക്കാര്‍ക്ക് വിലക്ക്

രണ്ട് കളിക്കാര്‍ക്ക് വിലക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലായിരുന്നു നേരത്തെ ഓസ്ട്രേലിയക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. ഇതേതുടര്‍ന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷവും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് 9 മാസവും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകകപ്പില്‍ സ്മിത്തും വാര്‍ണറും കളിക്കാനിറങ്ങിയപ്പോള്‍ ചതിയന്‍ എന്നും വിളിച്ചും കൂവിയുമാണ് ആരാധകര്‍ കലിപ്പ് തീര്‍ത്തത്.

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ സാംപയ്ക്ക് തിളങ്ങാനായില്ല. 6 ഓവറില്‍ താരം 50 റണ്‍സാണ് വിട്ടുനല്‍കിയത് വിക്കറ്റൊന്നും നേടാനുമായില്ല. മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിന് ജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.


Story first published: Monday, June 10, 2019, 10:35 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+