വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും വില്യംസണുമല്ല, മികച്ച ക്യാപ്റ്റന്‍ ഈ താരം, മൈക്കല്‍ വോന്‍ പറയുന്നത് ഇങ്ങനെ

By Vaisakhan MK
മികച്ച ക്യാപ്റ്റന്‍ ഈ താരം, Who is captain of the tournament

ലണ്ടന്‍: ലോകകപ്പില്‍ മികച്ച ജയത്തോടെ ഇന്ത്യയും ന്യൂസിലന്റും ടൂര്‍ണമെന്റിലെ മികച്ച ടീമുകളാണെന്ന് തെളിയിച്ചവരാണ്. എന്നാല്‍ ഈ ടീമുകളെ നയിക്കുന്നവരല്ല, മികച്ച ക്യാപ്റ്റനെന്ന് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍. ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണെന്ന് മൈക്കല്‍ വോന്‍ പറയുന്നു. പാകിസ്താനെതിരെയുള്ള മത്സരം അതിന് ഉദാഹരണമാണെന്നും വോന്‍ പറയുന്നു.

1

പാകിസ്താനെതിരെ ഓസ്‌ട്രേലിയ 41 റണ്‍സിനാണ് വിജയിച്ചത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് ബാക്കിയുള്ളപ്പോള്‍ പാകിസ്താന് 35 പന്തില്‍ 44 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഫിഞ്ചിന്റെ ക്യാപ്റ്റന്‍സിയാണ് മത്സരം മാറ്റിയതെന്ന് വോന്‍ പറയുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ആ അവസരത്തില്‍ ഫിഞ്ച് കൊണ്ടുവന്നത്. 45ാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത് സ്റ്റാര്‍ക്ക് മത്സരം മാറ്റിമറിച്ചെന്നും, ഓസീസിന്റെ വിജയം എളുപ്പമാക്കിയെന്നും മുന്‍ ഇംഗ്ലീഷ് താരം വ്യക്തമാക്കി.

മത്സരത്തില്‍ ധീരമായ തീരുമാനങ്ങളാണ് ഫിഞ്ച് എടുത്തത്. അഞ്ചോവറോളം ബാക്കിനില്‍ക്കെ നാല് മുന്‍നിര ബൗളര്‍മാര്‍ ഫിഞ്ചിനൊപ്പമുണ്ടായിരുന്നു. മത്സരത്തില്‍ ഫിഞ്ച് തന്നെ ബൗള്‍ ചെയ്യാനെത്തിയത് അപ്രതീക്ഷിതമായിരുന്നു. ഈ ഓവറാണ് എല്ലാം മാറ്റിയത്. ഫോമില്‍ കളിക്കുന്ന മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് ഈ ഓവറിലാണ് ഫിഞ്ച് സ്വന്തമാക്കിയതെന്നും വോന്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റില്‍ ഇത്ര മികച്ച ക്യാപ്റ്റന്‍സി മറ്റൊരു താരത്തില്‍ നിന്നും കണ്ടിട്ടില്ലെന്നും വോന്‍ പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരെയും ഫിഞ്ച് മികച്ച ക്യാപ്റ്റന്‍സിയാണ് പുറത്തെടുത്തത്. ഒരു സമയത്ത് ഓസ്‌ട്രേലിയ പ്രതിരോധത്തിലായപ്പോഴാണ് ഫിഞ്ച് ബൗള്‍ ചെയ്ത് മത്സര മാറ്റിയത്. ഇത് ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം തിരിച്ച് കൊണ്ടുവന്നു. കമ്മിന്‍സും സ്റ്റാര്‍ക്കും ഈ തീരുമാനങ്ങള്‍ക്ക് ശേഷം മികച്ച ബൗളിംഗാണ് നടത്തിയത്. ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യമാണതെന്നും വോന്‍ പറയുന്നു. വേണ്ട സമയത്ത് പാര്‍ട്ണര്‍ ഷിപ്പുകള്‍ പൊളിക്കാനും, മികച്ച ഫീല്‍ഡിംഗ് ഒരുക്കാനും ഫിഞ്ചിനാണ് സാധിച്ചത്. ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റം ഓസീസ് നടത്തുന്നുണ്ട്. അവര്‍ സെമിയിലെത്തുമെന്നും വോന്‍ പറഞ്ഞു.

Story first published: Thursday, June 13, 2019, 16:11 [IST]
Other articles published on Jun 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X