വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഫിഞ്ച് 'യാത്ര തുടരുന്നു', എട്ടിലും നിര്‍ത്തിയില്ല!- കളിക്കാത്ത ടീമുകള്‍ രണ്ടെണ്ണം മാത്രം!

ഓസീസ് ക്യാപ്റ്റനെ ആര്‍സിബി ഒഴിവാക്കിയിരുന്നു

ഐപിഎല്ലില്‍ ഫ്രാഞ്ചൈസികളില്‍ നിന്നും ഫ്രാഞ്ചൈകളിലേക്കുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിന്റെ യാത്ര തുടരുകയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അദ്ദേഹത്തിനു ഐപിഎല്ലില്‍ ഒരിടത്തും സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമായിരുന്നു ഫിഞ്ച്. എന്നാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ വേണ്ടെന്നു ആര്‍സിബി തീരുമാനിച്ചു. ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഓസീസ് നായകനുമുണ്ട്.

Aaron Finch Becomes The 1st Player To Play For 8 Franchises In IPL | Oneindia Malayalam

ഇതോടെ വരാനിരിക്കുന്ന 14ാം സീസണില്‍ ഒരു പുതിയ ഫ്രാഞ്ചൈസിക്കു വേണ്ടി അവസരം കാത്തിരിക്കുകയാണ് ഫിഞ്ച്. ഇതിനകം തന്നെ ഏറ്റവുമധികം ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരമെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായിരുന്നു.

ഒമ്പതാമത്തെ ടീം

ഒമ്പതാമത്തെ ടീം

എട്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഫിഞ്ച് ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു താരവും ഇത്രയും ടീമുകളുടെ ഭാഗമായിട്ടില്ല. പുതിയ സീസണില്‍ ഏതെങ്കിലും ടീമില്‍ നിന്നും ഓഫര്‍ ലഭിച്ചാല്‍ ഫിഞ്ച് സ്വന്തം റെക്കോര്‍ഡ് തന്നെ മെച്ചപ്പെടുത്തും.
കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷകളോടെയയായിരുന്നു ഫിഞ്ചിനെ ആര്‍സിബി വാങ്ങിയത്. സീസണില്‍ 12 മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഫിഫ്റ്റിയടക്കം 268 റണ്‍സ് മാത്രമേ ഫിഞ്ചിനു നേടാനായുള്ളൂ.

10 സീസണുകളില്‍ കളിച്ചു

10 സീസണുകളില്‍ കളിച്ചു


ഇതുവരെ നടന്ന 13 ഐപിഎല്ലുകളില്‍ 10ലും ഫിഞ്ച് കളിച്ചിട്ടുണ്ട്. ഇവ എട്ടു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയായിരുന്നു. 2010ലെ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. അവിടെ നിന്നും തൊട്ടടുത്ത സീസണില്‍ ഫിഞ്ച് ഡല്‍ഹി ഡെയര്‍ഡവിള്‍സിലേക്കു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ചേക്കേറുകയായിരുന്നു. രണ്ടു സീസണുകളില്‍ താരം ഡല്‍ഹിക്കൊപ്പമുണ്ടായിരുന്നു.
2013ല്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത സഹാറ പൂനെ വാരിയേഴ്‌സ് ഫിഞ്ചിനെ സ്വന്തമാക്കി. പക്ഷെ അടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു അദ്ദേഹം.

മുംബൈയ്‌ക്കൊപ്പം കിരീടം

മുംബൈയ്‌ക്കൊപ്പം കിരീടം

ഹൈദരാബാദ് ടീമിലും ഒരൊറ്റ സീസണ്‍ മാത്രമേ ഫിഞ്ചിനു തുടരാനായുള്ളൂ. 2015ല്‍ താരം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിലേക്കു കൂടുമാറി. ഈ സീസണില്‍ ടീമിനൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ താരത്തിനു ഭാഗ്യം ലഭിച്ചു. പക്ഷെ അവിടെയും ഓസീസ് ക്യാപ്റ്റന് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.
അടുത്ത സീസണില്‍ ഗുജറാത്ത് ലയണ്‍സിലും 2017ലെ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലും ഫിഞ്ച് കളിച്ചു. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ രണ്ടു സീസണുകളില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ പകരം വന്ന ടീമുകളാണ് ഇവ.
2018ല്‍ ഫിഞ്ചിന്റെ തട്ടകം കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു. 2019ലും അദ്ദേഹം ഇവിടെ തുടര്‍ന്നെങ്കിലും സീസണിനു ശേഷം ഒഴിവാക്കപ്പെട്ടു. അതിനു ശേഷമാണ് ഫിഞ്ച് കഴിഞ്ഞ തവണ ആര്‍സിബിയുടെ ഭാഗമായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് എന്നിവ മാത്രമാണ് ഇനി ഐപിഎല്ലില്‍ അദ്ദേഹം ഭാഗ്യം പരീക്ഷിച്ചിട്ടില്ലാത്ത ഫ്രാഞ്ചൈസികള്‍.

Story first published: Thursday, January 21, 2021, 12:36 [IST]
Other articles published on Jan 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X