വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് വേണ്ട, ടി20 നായകനായി വിരാട് കോലി തന്നെ തുടരണം: ആകാശ് ചോപ്ര

മുംബൈ: ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മുംബൈ ഇന്ത്യന്‍സ് കിരീടം ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട ആവിശ്യം രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കണമെന്നതായിരുന്നു. മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് രോഹിത്. പക്ഷേ ഇതുവരെ ആര്‍സിബിക്കൊപ്പം കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇന്ത്യക്കുവേണ്ടി നായകനെന്ന നിലയില്‍ ഒരു ഐസിസി കിരീടം പോലും നേടാനും കോലിക്ക് സാധിച്ചിട്ടില്ല. ഇത് വിലയിരുത്തിയാണ് മാറ്റത്തിനായി ആരാധകര്‍ ആവിശ്യപ്പെട്ടത്. ഇപ്പോഴിതാ രോഹിതിനെ നായകനാക്കേണ്ട ആവിശ്യമില്ലെന്നും വിരാട് കോലി ടി20 നായകനായി തുടരണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ടി20 ലോകകപ്പ് നടക്കാന്‍ അധികം സമയമില്ലാത്തതിനാലാണ് മാറ്റം വേണ്ടന്ന് ആകാശ് പറയുന്നത്. 'എന്താണ് വിരാട് കോലി തെറ്റായി ചെയ്തത്?

വിരാട് കോലിയുടെ കണക്കുകള്‍ മോശമായതിനാലാണോ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവിശ്യപ്പെടുന്നത്. ഇന്ത്യയുടെ ടി20 നായകനായി അവസാന 20 മത്സരത്തില്‍ 17ലും ജയിക്കാന്‍ കോലിക്ക് സാധിച്ചു. ന്യൂസീലന്‍ഡിനെതിരായ 5-0ന്റെ പരമ്പര നേട്ടം ഉള്‍പ്പെടെ 85 ശതമാനമാണ് അവന്റെ വിജയ ശരാശരി. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനും കോലിക്ക് സാധിച്ചു. ഇന്ത്യയ്ക്കായി നേടിയ കണക്കുകള്‍ ഐപിഎല്ലില്‍ നേടാന്‍ സാധിക്കാത്തതിനാലാണോ ഇത്തരം ആവിശ്യങ്ങള്‍ ഉന്നയിക്കുന്നത്? ഐപിഎല്ലില്‍ ചിലപ്പോള്‍ മോശമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുകളാണുള്ളത്. അതിനാല്‍ത്തന്നെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് അനുയോജ്യമായിരിക്കില്ല'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra-virat

ഇത്തവണ ആര്‍സിബിയെ പ്ലേ ഓഫിലെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്താവുകയായിരുന്നു. ബാറ്റുകൊണ്ട് തരക്കേടില്ലാത്ത പ്രകടനം നടത്താനും അദ്ദേഹത്തിനായി. അടുത്ത വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനൊരുങ്ങുകയാണ്. ഈ സമയത്ത് ക്യാപ്റ്റന്‍സിയിലെ മാറ്റം തിരിച്ചടിയാകുമെന്നും ആകാശ് വിലയിരുത്തി. 'ടി20 ലോകകപ്പിനായി ഇനി ഒമ്പത് മാസമാണുള്ളത്. ഇതിന് മുന്നോടിയായി ആറോ ഏഴോ ടി20 മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇതില്‍ ഓസീസ് പരമ്പരക്കില്ലാത്തതിനാല്‍ മൂന്ന് മത്സരം രോഹിതിന് നഷ്ടമാകും. അതിന് ശേഷം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് മൂന്ന് മത്സരമുള്ളത്. ഇതിനിടെ ഐപിഎല്‍ നടക്കുന്നുണ്ടെങ്കിലും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെയാണ് രോഹിതിന് ടീമിനെ കെട്ടിപ്പടുക്കാനാവുക. ഇതിനോടകം ടീമിനെ കെട്ടിപ്പടുത്ത നായകനോട് സ്ഥാനം ഒഴിയണമെന്ന് എങ്ങനെയാണ് ആവിശ്യപ്പെടാനാവുക?'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ഓസീസ് പര്യടനവും വരാനിരിക്കുന്ന ഐപിഎല്ലും കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Tuesday, November 24, 2020, 15:31 [IST]
Other articles published on Nov 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X