Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ മികച്ച അഞ്ച് ടെസ്റ്റ് പരമ്പര നേട്ടം ഏതൊക്കെ? റാങ്ക് നല്‍കി ആകാശ് ചോപ്ര

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിലൊന്നാണ് ഇന്ത്യ. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ജയിച്ച ഇന്ത്യ നിലവില്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്താണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ചരിത്ര മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പര നേട്ടം ഏതാണെന്ന് ചോദിച്ചാല്‍ കണ്ടെത്തുക വളരെ പ്രയാസമാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ് പരമ്പര വിജയത്തിന് റാങ്ക് നല്‍കിയിരിക്കുകയാണ്.

1

ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ നേടിയ ടെസ്റ്റ് പരമ്പര ജയമാണ് ഏറ്റവും മികച്ച നേട്ടമായി ആകാശ് ചോപ്ര വിലയിരുത്തിയത്. ആദ്യ മത്സരത്തില്‍ 36 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യക്ക് വിരാട് കോലി, മുഹമ്മദ് ഷമി എന്നിവരെയും നഷ്ടമായി. എന്നാല്‍ മെല്‍ബണില്‍ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. രഹാനെയുടെ പ്രചോദനകരമാവുന്ന ബാറ്റിങ് മികവില്‍ നിന്നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. സിഡ്‌നിയില്‍ വലിയ ലീഡ് വഴങ്ങിയിട്ടും സമനനില പിടിച്ചു. ബൂംറ,ജഡേജ,അശ്വിന്‍,വിഹാരി തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലായപ്പോഴും ഇന്ത്യ സമനില പിടിച്ചു. സീനിയര്‍ ബൗളര്‍മാരൊന്നും ഇല്ലാതെയാണ് ഇന്ത്യ പരമ്പര നേടിയത്.

2

2001ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരമ്പര നേടിയതാണ് രണ്ടാമത്തെ വലിയ പരമ്പര നേട്ടമായി ആകാശ് പറയുന്നത്. 15 ടെസ്റ്റ് ജയങ്ങളുടെ നേട്ടവുമായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ മുംബൈയില്‍ തോല്‍പ്പിച്ചു. ഈഡന്‍ ഗാര്‍ഡനില്‍ ലക്ഷ്മണും ദ്രാവിഡും ഹര്‍ഭജനുമെല്ലാം ചേര്‍ന്ന് ചരിത്രമെഴുതി. ചെന്നൈയില്‍ നടന്ന അവസാന മത്സരത്തിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

2003-2004ല്‍ പാകിസ്താന്‍ ഇന്ത്യ പരമ്പര നേടിയതാണ് മൂന്നാം സ്ഥാനത്ത്. പാകിസ്താനിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്. സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയും ടെണ്ടുല്‍ക്കര്‍ പുറത്താവാതെ 190 റണ്‍സ് നേടിയതുമെല്ലാം പരമ്പരയിലെ മനോഹരമായ ഓര്‍മകളാണ്. രാഹുല്‍ ദ്രാവിഡിന്റെ പ്രകടനത്തില്‍ റാവല്‍പിണ്ടിയില്‍ ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.

3

നാലാമതായി 2017ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നാട്ടില്‍ തോല്‍പ്പിച്ചതാണ് ആകാശ് തിരഞ്ഞെടുത്തത്. ആദ്യ മത്സരം പൂനെയില്‍ തോറ്റപ്പോള്‍ ബംഗളൂരുവില്‍ നടന്ന രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. റാഞ്ചിയില്‍ സമനില നേടിയ ഇന്ത്യ ധര്‍മശാലയില്‍ വിരാട് കോലിയുടെ അഭാവത്തിലും വിജയിച്ച് പരമ്പര നേടുകയായിരുന്നു.

അഞ്ചാമതായി ഓസ്‌ട്രേലിയയില്‍ 2018-19 സീരീസിലെ ഇന്ത്യയുടെ ജയമാണ്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു അത്. അഡ്‌ലെയ്ഡില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ പെര്‍ത്തില്‍ തോറ്റു. മെല്‍ബണില്‍ ജയിച്ചപ്പോള്‍ സിഡ്‌നിയില്‍ സമനില നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

Story first published: Sunday, January 24, 2021, 13:42 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+