അവരുടെ വീക്ക്‌നെസ് അറിഞ്ഞിട്ടും എന്തിന് അവനെ തഴഞ്ഞു? ഇന്ത്യന്‍ സെലക്ഷനെതിരേ ആകാശ് ചോപ്ര

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിനെതിരേ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു റിസ്റ്റ് സ്പിന്നര്‍പ്പോലും സംഘത്തില്‍ ഇല്ലായിരുന്നു. കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് അല്‍പ്പം കടുപ്പമായിപ്പോയി. അദ്ദേഹം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കിയതിനോടു പലരും യോജിക്കുന്നുണ്ടാവാം. ഇതു ശരിയായില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു ചോപ്ര വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റില്‍ മാത്രമേ കുല്‍ദീപ് ബൗള്‍ ചെയ്തിരുന്നുള്ളൂ. ടേണ്‍ ചെയ്ത വിക്കറ്റില്‍ ചില വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു. പക്ഷെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കുല്‍ദീപിനെ കളിപ്പിച്ചില്ല. ഇപ്പോള്‍ പരമ്പരയിലുടനീളം അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാത്രമല്ല ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും കുല്‍ദീപിന് ഇടംലഭിച്ചില്ല. ഈ കൊവിഡ് കാലത്ത് നിങ്ങള്‍ക്കു വലിയൊരു സംഘതത്തെ തിരഞ്ഞെടുക്കാമെന്ന ആനുകൂല്യമുണ്ട്. എന്നിട്ടും എന്തുകൊണ്ട് കുല്‍ദീപിനെ ഒഴിവാക്കിയെന്നും ചോപ്ര ചോദിക്കുന്നു.

നാലു ഫിംഗര്‍ സ്പിന്നര്‍മാരാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുള്ളതെന്നും എന്തുകൊണ്ടാണ് ഒരു റിസ്റ്റ് സ്പിന്നറെപ്പോലും ഉള്‍പ്പെടുത്തതെന്നും അദ്ദേഹം ചോദിക്കുകയാണ്. രവി അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നീ നാലു പേരും ഫിംഗര്‍ സ്പിന്നര്‍മാരാണ്. റിസ്റ്റ് സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്ന രണ്ടു ടീമുകള്‍ക്കെതിരേ ഒരാളെപ്പോലും ഉള്‍പ്പെടുത്താതിരുന്നത് മണ്ടത്തരമായിപ്പോയെന്നും ചോപ്ര വിമര്‍ശിച്ചു.

IPL 2022: ധോണിക്കു ശേഷം സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനാര്? മെഗാലേലത്തില്‍ ഇവരെ നോട്ടമിടാം

എന്തിന് ഗ്രൗണ്ട് വിട്ടു? പരിക്ക് ജീവനെടുക്കില്ലെങ്കില്‍ തുടരണം!- ലക്ഷ്മണിന് ചാപ്പലിന്റെ ശകാരം

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവി അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ.
സ്റ്റാന്റ്ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, അര്‍സാന്‍ നാഗ്വാസ്വല്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 8, 2021, 18:34 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X