Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവനാണ് ക്യാപ്റ്റന്‍സിയുടെ പുതിയ വഴി വെട്ടിയത്', മുന്‍ ഇന്ത്യന്‍ നായകനെ പ്രശംസിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. മൂന്ന് തവണ ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിച്ച ധോണി ഈ നേട്ടം സ്വന്തമാക്കിയ ഏക നായകനാണ്. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറും നായകനുമായ ധോണി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ധോണിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ക്യാപ്റ്റന്‍സിയില്‍ പുതുവഴി വെട്ടിയ നായകനാണ് എംഎസ് ധോണി. സൗരവ് ഗാംഗുലി താരങ്ങളെ കണ്ടെത്തിക്കൊണ്ടിരുന്നപ്പോള്‍ ധോണി അവരെയെല്ലാം വളര്‍ത്തി. നിങ്ങള്‍ ഒരു താരത്തെ നല്‍കിയാല്‍ അവനെ വളര്‍ത്താനുള്ള കഴിവ് ധോണിക്കുണ്ട്.ടീമിലെ എല്ലാ കളിക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അന്തരീഷം ധോണി സൃഷ്ടിക്കും'-ആകാശ് പറഞ്ഞു.

aakashchopraanddhoni

ഒരു താരത്തിന് എന്ത് ചെയ്യാന്‍ സാധിക്കും എന്ത് ചെയ്യാന്‍ സാധിക്കില്ല എന്ന് അവന് വ്യക്തമായി അറിയാം. ദീപക് ചഹാറിന്റെ കാര്യം ഉദാഹരണമാണ്. മികച്ച ബൗളറാക്കി അവനെ മാറ്റിയത് ധോണിയാണ്. അതാണ് അവനെ മികച്ച നായകനാക്കി മാറ്റുന്നത്. നിങ്ങള്‍ക്ക് ആകാശത്തില്‍ ഉയര്‍ന്ന് പറക്കാനുള്ള ചിറകുകള്‍ ധോണി നല്‍കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ ഇന്നത്തെ പല സൂപ്പര്‍ താരങ്ങളെയും വളര്‍ത്തിക്കൊണ്ടുവന്നത് ധോണിയാണ്. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,സുരേഷ് റെയ്‌ന,രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളുടെയെല്ലാം കരിയറില്‍ നിര്‍ണ്ണായകമായത് ധോണിയുടെ ക്യാപ്റ്റന്‍സിയാണ്. രോഹിത് ശര്‍മയെ ഓപ്പണറാക്കി മാറ്റിയത് ധോണിയുടെ തീരുമാനമാണ്. അത് പിന്നീട് ചരിത്രമാവുകയും ചെയ്തു. കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചഹാല്‍ സ്പിന്‍ കൂട്ടുകെട്ടിന്റെ വളര്‍ച്ചക്ക് പിന്നിലും ധോണിയുടെ പങ്ക് വലുതാണ്.

കളത്തിലെ ശാന്തനായ താരമാണ് ധോണി. ഏത് പ്രതിസന്ധിയിലും തന്റെ ശാന്തത കൈവിടാതെ അനായാസം മത്സരത്തെ മുന്നോട്ട്‌കൊണ്ടുപോകാനുള്ള കഴിവ് ധോണിക്കുണ്ട്. ധോണിക്ക് തന്റെ ശാന്തത നഷ്ടപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 'മത്സരത്തെ നന്നായി മനസിലാക്കുന്ന താരമാണ് ധോണി.

ക്യാപ്റ്റന്‍ മറ്റാര്‍ക്കുമുന്നിലും തന്റെ വികാരങ്ങളെ വെളിപ്പെടുത്തുന്നത് കുറവാണ്. ധോണിക്ക് തന്റെ ശാന്തത നഷ്ടമായി കണ്ടിട്ടുള്ളത് വളരെ അപൂര്‍വമായി മാത്രമാണ്. പിറകില്‍ നിന്ന് നയിക്കുന്നു എന്നതാണ് അവന്റെ പ്രധാന സവിശേഷത.സ്റ്റംപിന് പിറകിലിരുന്ന് എല്ലാം അവന്‍ നിയന്ത്രിക്കുന്നു. അത് നല്‍കുന്ന ആത്മവിശ്വാസം മറ്റൊരു തലത്തിലാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 14, 2021, 14:05 [IST]
Other articles published on Jul 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+