വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാര്‍... കോലിക്കു നാലാംസ്ഥാനം മാത്രം! തലപ്പത്ത് ധോണി

ആകാഷ് ചോപ്രയാണ് മികച്ച ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തത്

aakash

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലേക്കു കേേണ്ണാടിച്ചാല്‍ നിരവധി ഇതിഹാസ നായകന്‍മാരെ നമുക്കു ലഭിച്ചിട്ടുണ്ട്. നേതൃമികവ് കൊണ്ടു മാത്രമല്ല സ്വന്തം പ്രകടനം കൊണ്ടും ടീമിനെ മുന്നില്‍ നിന്നു നയിച്ച് ജയിപ്പിച്ചിട്ടുള്ള ചില ക്യാപ്റ്റന്‍മാരാണ് ഇന്ത്യയെ ഇന്നു ലോക ക്രിക്കറ്റിലെ അതികായന്‍മാരാക്കി മാറ്റിയത്.

കരിയറിലെ ഏറ്റവും ദുഖകരമായ നിമിഷം അതു തന്നെ! കാരണക്കാരന്‍ താനും... വെളിപ്പെടുത്തി രോഹിത്കരിയറിലെ ഏറ്റവും ദുഖകരമായ നിമിഷം അതു തന്നെ! കാരണക്കാരന്‍ താനും... വെളിപ്പെടുത്തി രോഹിത്

ഈ യുദ്ധം നമ്മള്‍ ജയിക്കും, ഒറ്റക്കെട്ടായി തന്നെ... മനുഷ്യര്‍ക്കുള്ള പാഠമെന്ന് കപില്‍ഈ യുദ്ധം നമ്മള്‍ ജയിക്കും, ഒറ്റക്കെട്ടായി തന്നെ... മനുഷ്യര്‍ക്കുള്ള പാഠമെന്ന് കപില്‍

ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ആറു ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മികച്ച ആറു നായകന്‍മാര്‍ ആരൊക്കെയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

വഡേക്കറും ദ്രാവിഡും

വഡേക്കറും ദ്രാവിഡും

അജിത് വഡേക്കറും രാഹുല്‍ ദ്രാവിഡുമാണ് ചോപ്രയുടെ പട്ടികയില്‍ യഥാക്രമം ആറും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍മാര്‍. ഇന്ത്യയെ ആദ്യമായി ക്രിക്കറ്റിലെ പവര്‍ഹൗസുകളായി മാറിയത് വഡേക്കര്‍ക്കു കീഴിലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 1971ല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ ജേതാക്കളാക്കിയത് വഡേക്കറാണ്. കരിയറില്‍ വെറും 18 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളൂ. എന്നാല്‍ വിദേശ മണ്ണില്‍ ഇന്ത്യക്കു വിജയത്തിന്റെ വിത്ത് പാകിയത് വഡേക്കറാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
2006ല്‍ വിന്‍ഡീസിനും 2007ല്‍ ഇംഗ്ലണ്ടിനുമെതിരേ ഇന്ത്യ വെന്നിക്കൊടി പാറിച്ചത് ദ്രാവിഡിനു കീഴിലായിരുന്നു. യഥാക്രമം 35ഉം 21ഉം വര്‍ഷങ്ങള്‍ക്കും ശേഷമായിരുന്നു ഇന്ത്യയുടെ ഈ നേട്ടം. ഇതാണ് ദ്രാവിഡിനെ താന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ചോപ്ര പറഞ്ഞു.

കോലിയും ഗാംഗുലിയും

കോലിയും ഗാംഗുലിയും

നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്കു നാലാംസ്ഥാനം മാത്രമേ ചോപ്ര നല്‍കിയുള്ളൂ. കോലിക്കും മുകളില്‍ മൂന്നാമതാണ് മുന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.
മികച്ച ടീമാണ് ഇപ്പോള്‍ കോലിക്കുള്ളത്. കൂടുതല്‍ മികച്ച നായകനായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. ഐസിസി ട്രോഫികള്‍ കോലി നേടിയിട്ടില്ലായിരിക്കാം. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയെ നമ്പര്‍ വണ്ണാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.
അതേസമയം, സഹീര്‍ ഖാന്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയ ലോകോത്തര താരങ്ങളെ വളര്‍ത്തിയെടുത്ത നായകനാണ് ഗാംഗുലി. ഇവരെല്ലാം പിന്നീട് ദേശീയ ടീമിന്റെ നട്ടെല്ലായി മാറിയതായും ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നീവിടങ്ങളില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ ശീലിച്ചത് ദാദയാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

കപിലും ധോണിയും

കപിലും ധോണിയും

ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവാണ് ചോപ്രയുടെ ലിസ്റ്റിലെ രണ്ടാമത്തെ മികച്ച ക്യാപ്റ്റന്‍. 1983ലാണ് കപിലിനു കീഴില്‍ ഇന്ത്യ ലോകിരീടം കൈക്കലാക്കിയത്. ടൂര്‍ണമെന്റില്‍ സിംബാബ്‌വെയ്‌ക്കെതിരേ കപില്‍ നേടിയ 175 റണ്‍സ് ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യക്കു രണ്ടു തവണ ലോകകപ്പ് നേടിത്തന്ന എംഎസ് ധോണിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്നു ചോപ്ര ചൂണ്ടിക്കാട്ടി. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പുമാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്. കൂടാതെ 2013ലെ ചാംപ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്കു നേടിത്തന്നിരുന്നു. ഐസിസിയുടെ ഈ മൂന്നു ട്രോഫികളുമേറ്റു വാങ്ങിയ ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്.

Story first published: Friday, March 27, 2020, 12:10 [IST]
Other articles published on Mar 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X