Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം

മുംബൈ: ആധുനിക ക്രിക്കറ്റില്‍ പ്രതിഭാശാലികളായ നിരവധി ടെസ്റ്റ് താരങ്ങളുണ്ട്. ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത്,വിരാട് കോലി,ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍,ചേതേശ്വര്‍ പുജാര ഇങ്ങനെ നീളുന്ന വമ്പന്‍ പട്ടിക തന്നെയുണ്ടാവും. എന്നാല്‍ ഇവരില്‍ ആരാണ് മികച്ചവരെന്ന് പറയുക പ്രയാസമാവും. കാരണം എല്ലാവരും അവരുടേതായ മേഖലയില്‍ വ്യത്യാസപ്പെട്ട് നില്‍ക്കുന്നവരാണ്. ഇപ്പോഴിതാ ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്ര.

അലെസ്റ്റര്‍ കുക്ക്

ഓപ്പണറായി മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്കിനെയും ഹാഷിം അംലയേയുമാണ് ആകാശ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനുവേണ്ടി 44.8 ശരാശരിയില്‍ 7531 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും ഉള്‍പ്പെടും. മറ്റൊരു താരമായ ഹാഷിം അംലയെ ഡേവിഡ് വാര്‍ണറിനെ മറികടന്നാണ് ആകാശ് തിരഞ്ഞെടുത്തത്. 46 ശരാശരിയില് 5446 റണ്‍സാണ് അംല ടെസ്റ്റില്‍ നേടിയത്. ഇതില്‍ 16 സെഞ്ച്വറിയും ഉള്‍പ്പെടും.

വിരാട് കോലി

മൂന്നാം നമ്പറില്‍ ആരെന്നത് ഏറെ കുഴപ്പിച്ച കാര്യമാണെന്ന് പറഞ്ഞ ആകാശ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിനെ തഴഞ്ഞ് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയാണ് മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത്. ടെസ്റ്റിലെ നിലവിലെ ഏറ്റവും മികച്ച താരം സ്മിത്താണ്. 65 ശരാശരിയില്‍ 7040 റണ്‍സാണ് സ്മിത്ത് നേടിയത്. ഇതില്‍ 26 സെഞ്ച്വറിയും ഉള്‍പ്പെടും. നാലാം സ്ഥാനത്തേക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും തിരഞ്ഞെടുത്തു. 53 ശരാശരിയില്‍ 7240 റണ്‍സ് നേടിയിട്ടുള്ള കോലിയുടെ പേരില്‍ 27 സെഞ്ച്വറികളുമുണ്ട്.

കെയ്ന്‍

അഞ്ചാം നമ്പറില്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്ഥിരതയുള്ള ബാറ്റ്‌സ്മാനായ സ്മിത്ത് 53 ശരാശരിയില്‍ 6515 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ 21 സെഞ്ച്വറിയും ഉള്‍പ്പെടും.ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയുമായി വില്യംസണ്‍ തിളങ്ങിയിരുന്നു. ആറാം നമ്പറില്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയെയാണ് ആകാശ് പരിഗണിച്ചത്.

ബെന്‍ സ്‌റ്റോക്‌സ്

57 ശരാശരിയില്‍ 4156 റണ്‍സാണ് സംഗക്കാരയുടെ പേരിലുള്ളത്. 14 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടീമിന്റെ വിക്കറ്റ് കീപ്പറും സംഗക്കാരയാണ്.ഏഴാം നമ്പറില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണുള്ളത്. 37 ശരാശരിയില്‍ 4428 റണ്‍സും 158 വിക്കറ്റും സ്‌റ്റോക്‌സിന്റെ പേരിലുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സ്‌റ്റോക്‌സ്.

സ്പിന്നര്‍

സ്പിന്നര്‍മാരായി ഇന്ത്യയുടെ ആര്‍ അശ്വിനെയും ശ്രീലങ്കയുടെ രങ്കന ഹരാത്തിനെയും ആകാശ് തിരഞ്ഞെടുത്തു. അശ്വിന്‍ 365 വിക്കറ്റും ഹരാത്ത് 355 വിക്കറ്റുമാണ് നേടിയത്. അശ്വിന്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റിലെ പ്രഥമ സ്പിന്നറാണ്. ആദ്യ പേസറായി ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണുള്ളത്. 207 വിക്കറ്റാണ് സ്റ്റെയിന്റെ പേരിലുള്ളത്. ഇംഗ്ലണ്ടിന്റെ സ്വിങ് മാസ്റ്റര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് മറ്റൊരു ബൗളര്‍.

Story first published: Tuesday, December 15, 2020, 20:15 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+