വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഈ മുംബൈയെ വെല്ലാന്‍ മറ്റൊന്നില്ല, ഓള്‍ടൈം മുംബൈ ഇന്ത്യന്‍സ് ഇലവന്‍ കാണാം... നയിക്കാന്‍ രോഹിത്

ആകാഷ് ചോപ്രയാണ് ടീമിനെ തിരഞ്ഞെടുത്തത്

chopra

മുംബൈ: ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിന് അവകാശികളാണ് മുംബൈ ഇന്ത്യന്‍സ്. നാലു തവണയാണ് ഐപിഎല്‍ കിരീടം മുംബൈയുടെ ഷെല്‍ഫിലെത്തിയത്. ഇവയെല്ലാം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലുമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ മുംബൈയ്ക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര മുംബൈയുടെ എക്കാലത്തെും മികച്ച ഇലവനെ പ്രഖ്യാപിച്ചത്.

Break the beard: നരച്ച താടിയെടുക്കൂ, ചുള്ളനായി തിരിച്ചുവരൂ... ധോണിയോട് അഭ്യര്‍ഥിച്ച് ആരാധകന്‍Break the beard: നരച്ച താടിയെടുക്കൂ, ചുള്ളനായി തിരിച്ചുവരൂ... ധോണിയോട് അഭ്യര്‍ഥിച്ച് ആരാധകന്‍

കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!

ടീമിനു നാലു കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുള്ള രോഹിത്തിനെ തന്നെയാണ് ചോപ്ര ഓള്‍ ടൈം ഇലവന്റെ നായകനായി തിരഞ്ഞെടുത്തത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇലവനിലുണ്ടെങ്കിലും ക്യാപ്റ്റന്‍സി ഹിറ്റ്മാനെ തന്നെ ചോപ്ര ഏല്‍പ്പിക്കുകയായിരുന്നു.

നിലവിലെ ടീമിലെ ആറു പേര്‍

ചോപ്രയുടെ ഓള്‍ ടൈം ഇലവനിലെ ആറു പേരും നിലവില്‍ മുംബൈയ്ക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നവരാണ്. ശേഷിച്ച അഞ്ചു പേരില്‍ മൂന്നു പേര്‍ വിരമിച്ചപ്പോള്‍ മറ്റു രണ്ടു താരങ്ങള്‍ ഇപ്പോള്‍ മറ്റൊരുസ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്.
നായകന്‍ രോഹിത്തിനെക്കൂടാതെ കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക എന്നിവരാണ് നിലവിലെ ടീമില്‍ നിന്നും ഓള്‍ടൈം ഇലവനില്‍ ഇടംപിടിച്ചത്.
സച്ചിനെക്കൂടാതെ ലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സനത് ജയസൂര്യ, ഇന്ത്യയുടെ മുന്‍ പേസ് ലെജന്റ് സഹീര്‍ ഖാന്‍ എന്നിവരാണ് കളി നിര്‍ത്തിയവരെങ്കില്‍ അമ്പാട്ടി റായുഡു, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമാണ്.

സച്ചിനും മികച്ച റെക്കോര്‍ഡ്

ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുംബൈ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് സച്ചിനുള്ളത്. സച്ചിന്റെ വിജയശരാശരി 58.18 ആണെങ്കില്‍ രോഹിത്തിന്റേത് 59.63 ആണ്. 55 മല്‍സരങ്ങളിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മുംബൈ ഐപിഎല്ലില്‍ നയിച്ചത്. ഇവയില്‍ 32 എണ്ണത്തില്‍ ടീം ജയം നേടി.
രോഹിത്താവട്ടെ ഇതുവരെ നയിച്ച 109 മല്‍സരങ്ങളില്‍ മുംബൈയെ 64 വിജയങ്ങളിലേക്കു നയിച്ചിട്ടുണ്ട്.
സച്ചിനെയും ജയസൂര്യയെയുമാണ് ചോപ്ര ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. 2008ലെ ഐപിഎല്ലില്‍ കസറിയ ജയസൂര്യക്കു തുടര്‍ന്നുള്ള രണ്ടു സീസണുകളിലും തിളങ്ങാനായിരുന്നില്ല. 27.57 ശരാശരിയില്‍ 772 റണ്‍സാണ് ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

മൂന്ന് ഓള്‍റൗണ്ടര്‍മാര്‍

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുക രോഹിത്തായിരിക്കും. തൊട്ടു പിന്നാലെ റായുഡുവിന്റെ ഊഴമാണ്. ഓള്‍ടൈം ഇലവന്റെ വിക്കറ്റ് കീപ്പറും റായുഡു തന്നെ.
മൂന്നു ഓള്‍റൗണ്ടര്‍മാര്‍ ഇലവനിലുണ്ട്. നിലവില്‍ മുംബൈ ടീമിന്റെ ഭാഗമായ പൊള്ളാര്‍ഡ്, ഹാര്‍ദിക്, ക്രുനാല്‍ എന്നിവര്‍ക്കാണ് ഓള്‍റൗണ്ടര്‍മാരായി നറുക്കുവീണത്.
ഹര്‍ഭജന്‍ ഇലവനിലെ ഏക സ്പിന്നറായപ്പോള്‍ ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, സഹീര്‍ ഖാന്‍ എന്നിവര്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും.

ഓള്‍ടൈം മുംബൈ ഇലവന്‍

ഓള്‍ടൈം മുംബൈ ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, സഹീര്‍ ഖാന്‍.

Story first published: Thursday, May 21, 2020, 13:56 [IST]
Other articles published on May 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X