For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: രാഹുലല്ല, ഗില്ല് തന്നെ രോഹിതിന്റെ പങ്കാളി, ശരിയായ തീരുമാനം- ആകാശ് ചോപ്ര

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ടീമിനെതിരേ ഉയരുന്നത്. നായകന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും ഉള്‍പ്പെടെ ആരാധകരുടെ രോഷത്തിന് ഇരയായി. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരെയാണ് കൂടുതലും വിമര്‍ശനം ഉയര്‍ന്നത്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് കൂടുതല്‍ വിമര്‍ശനം നേരിട്ടത്.

കൂടാതെ കെ എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും തഴഞ്ഞ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ രോഹിതിനൊപ്പം ഓപ്പണറായി ഇറക്കിയതും വിമര്‍ശനത്തിന് കാരണമായി. ഇരുവരും ചേര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. മികച്ച രീതിയില്‍ തുടങ്ങുമെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ചും മോശം ഫുട് വര്‍ക്കുകൊണ്ടുമാണ് രണ്ട് ഇന്നിങ്‌സിലും ഗില്‍ പുറത്തായത്.

ഇപ്പോഴിതാ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്ലിനെ ഇറക്കാന്‍ തീരുമാനിച്ചത് ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.' ശുഭ്മാന്‍ ഗില്‍ തീര്‍ച്ചയായും കളിക്കേണ്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലും ഗില്ല് കളിക്കണം. രോഹിതും ഗില്ലും തമ്മിലുള്ള കൂട്ടുകെട്ടാണ് ശരിയായത്. ഭാവിയെ മുന്നില്‍ക്കണ്ടാണ് എപ്പോഴും ടീമിനെ പരിഗണിക്കുക അല്ലാതെ പിന്നോട്ട് നോക്കിയല്ല'-ആകാശ് പറഞ്ഞു.

shubmangill2

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. 60ന് മുകളില്‍ ശരാശരിയിലായിരുന്നു രോഹിതിന്റെ പ്രകടനം. ടെസ്റ്റിലെ സ്ഥിരം ഓപ്പണറായ ശേഷം തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യക്കായി രണ്ട് ഇന്നിങ്‌സിലും 30ന് മുകളില്‍ സ്‌കോര്‍ നേടിയത് രോഹിത് മാത്രമാണ്.

അതേ സമയം പരിചയസമ്പത്ത് കുറവ് ഗില്ലിന് പ്രശ്‌നമാവുന്നുണ്ടെന്ന്. എന്നാല്‍ ഇന്ത്യയുടെ ഭാവിയെ മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ഇത് പരിഗണിച്ചാണ് ഗില്ലിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുന്നത്. 'ഗില്ലും രോഹിതും തന്നെ ഇംഗ്ലണ്ടിനെതിരേയും ഓപ്പണറാവണം. രാഹുലിനെ കളിപ്പിക്കേണ്ടെന്നാണ് കരുതുന്നത്. ഓപ്പണറായി രാഹുലിനെ പരിഗണിക്കുന്നതിനേക്കാള്‍ മുമ്പ് മായങ്കിന് അവസരം നല്‍കേണ്ടതായുണ്ട്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് മായങ്ക് നടത്തുന്നത്. എന്നാല്‍ വിദേശ പിച്ചുകളില്‍ അദ്ദേഹത്തിന് തിളങ്ങാനാവുന്നില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരയിലും രോഹിതിനൊപ്പം ഗില്ല് തന്നെ ഇറങ്ങാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, June 28, 2021, 14:09 [IST]
Other articles published on Jun 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+