Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ദ്രാവിഡിനോട് പൂര്‍ണ്ണ യോജിപ്പ്', ഇംഗ്ലണ്ടില്‍ പരമ്പര നേടാന്‍ ഇന്ത്യയുടെ സുവര്‍ണ്ണാവസരം- ആകാശ് ചോപ്ര

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. എന്നാല്‍ ഇന്ത്യയോട് പകരം വീട്ടാനുള്ള കാത്തിരിപ്പിലാണ് ഇംഗ്ലണ്ടുള്ളത്.

മികച്ച താരസമ്പത്തുള്ള ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ദ്രാവിഡിന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

aakashchopraanddravid

'തീര്‍ച്ചയായും രാഹുല്‍ഭായിയുടെ അഭിപ്രായത്തോടെ യോജിക്കുന്നു. നിലവിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ ഏറ്റവും മികച്ച അവസരമാണെന്നാണ് വ്യക്തമാക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ സാധ്യത കുറവായിരുന്നു. നിരവധി പരിക്കുകള്‍ ഉണ്ടായി.എന്നിട്ടും നമ്മള്‍ക്കവിടെ ജയിക്കാനായി. അത്തരമൊരു സാഹചര്യത്തില്‍ പകുതി ടീമുമായി ജയിക്കാന്‍ സാധിച്ചെങ്കില്‍ ഫുള്‍ ടീമുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിക്കാനാവും. ഇതൊരു മികച്ച അവസരമാണെന്നാണ് കരുതുന്നത്. രാഹുല്‍ഭായിയുടെ അഭിപ്രായത്തിന് പിന്തുണ'-ആകാശ് ചോപ്ര പറഞ്ഞു.

3-2ന് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുമെന്നും രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ പേസ് ബൗളര്‍മാരെയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയും ദ്രാവിഡ് പ്രശംസിച്ചിരുന്നു. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയ മികച്ച പേസ്‌നിര ഇന്ത്യക്കൊപ്പമുണ്ട്. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തുന്നു.

ബാറ്റിങ്ങില്‍ ഇന്ത്യക്ക് ശോഭിക്കാനായാല്‍ ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാം ശരിയാകുമെന്നും ആകാശ് അഭിപ്രായപ്പെട്ടു. 'ബാറ്റിങ്ങില്‍ മികച്ച കരുത്തുണ്ട്. ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരും മികച്ചവരവാണ്. അതിനാല്‍ത്തന്നെ നന്നായി ബാറ്റ് ചെയ്യാനായാല്‍ ബാക്കിയെല്ലാം ശരിയാവും.രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നീ നാല് തൂണുകളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റിഷഭ് പന്ത് നിര്‍ണ്ണായക ഘടകമാണ്. ജഡേജ ഉള്‍പ്പെടെ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാം. ഇത്തവണ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരം തന്നെയാണ്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മധ്യനിരയില്‍ ഗെയിം ചെയിഞ്ചറായി റിഷഭും എത്തുന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണ്. എന്നാല്‍ ഇംഗ്ലണ്ട് എങ്ങനെയാവും പിച്ചൊരുക്കുകയെന്നത് കണ്ടറിയണം.

Story first published: Sunday, May 30, 2021, 14:11 [IST]
Other articles published on May 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+