ഇന്ത്യന്‍ ക്യാപ്റ്റനായി ധോണി 300 കളി തികച്ചു, ഇനിയെത്ര കൂടി ഉണ്ടാകും?
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ 300 അന്താരാഷ്ട്ര മത്സരങ്ങളില്‍ നയിക്കുന്ന ആദ്യ ക്യാപ്റ്റനായി എം എസ് ധോണി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ക്യാപ്റ്റന്‍ കൂള്‍ ഈ നേട്ടത്തിലെത്തിയത്. 300 അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമിനെ നയിക്കുന്ന ലോകത്തെ മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് ധോണി.
ഓസ്‌ട്രേലിയക്കാരനായ റിക്കി പോണ്ടിങ്, ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ലമിങ് എന്നിവരാണ് ഇക്കാര്യത്തില്‍ ധോണിയുടെ മുന്നില്‍. പോണ്ടിങ് 324ഉം ഫ്‌ലമിങ് 303 ഉം മത്സരങ്ങളില്‍ ക്യാപ്റ്റനായിട്ടുണ്ട്. 34 കാരനായ ധോണി ഈ അപൂര്‍വ്വ നേട്ടത്തിലെത്തിയിട്ടും ഇന്ത്യന്‍ ടീം മാന്യമായി തോറ്റു. ഇക്കണക്കിന് പോയാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയും ടീമിലെ ഇടവും വൈകാതെ തെറിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍...

റെക്കോര്‍ഡൊക്കെ ഗംഭീരം
ഐ സി സിയുടെ മൂന്ന് ട്രോഫികളും നേടുന്ന ലോകത്തിലെ ഏക ക്യാപ്റ്റനാണ് എം എസ് ധോണി. ഏകദിന ലോകകപ്പ് (2011), ട്വന്റി 20 ലോകകപ്പ് (2007) ഐ സി സി ചാമ്പ്യന്‍സ് ട്രോഫി (2013) എന്നിവയാണ് ധോണിയുടെ ഈ ട്രിപ്പിള്‍.

പക്ഷേ കാലം കഴിഞ്ഞോ
ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ കാലം കഴിഞ്ഞു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. 34 വയസ്സ് മാത്രമേ ആയിട്ടുള്ളൂ, പക്ഷേ ധോണിയുടെ കളി കണ്ടാല്‍ അതിലേറെ തോന്നും. ക്യാപ്റ്റന്‍സിയും പഴയ പോലെ ഫലിക്കുന്നില്ല.

ഓസ്‌ട്രേലിയയില്‍ പൂര്‍ണ പരാജയം
കളിച്ച മൂന്ന് മത്സരങ്ങളും തോറ്റാണ് ഇന്ത്യ 2016 ന് തുടക്കമിട്ടിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് മൂന്ന് കളിയിലും മികച്ച സ്‌കോറിലെത്തിയിട്ടും ടീമിന് ജയിക്കാനാകാത്തതിന് പിന്നില്‍ ധോണിയുടെ തന്ത്രങ്ങളുടെ പരാജയമാണ് എന്ന് പരക്കെ വിമര്‍ശനം ഉയരുന്നു.

ബാറ്റണ്‍ കോലിക്ക് മാറുമോ
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും വിരമിച്ചത്. ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത കോലിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ യുവനിര പുറത്തെടുക്കുന്നത്. ധോണിയെക്കാള്‍ ടീമിന് ഇപ്പോള്‍ വേണ്ടത് കോലിയുടെ ചുറുചുറുക്കാണ് എന്ന് ക്രിക്കറ്റ് ആരാധകര്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications