For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃത്ഥ്വി ഷാ 'ഊതി വീര്‍പ്പിച്ച കുമിള', മടങ്ങിവരവ് പ്രയാസകരം; എവിടെയാണ് തിരിച്ചടി നേരിട്ടത്?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി പ്രമുഖ മുന്‍ താരങ്ങളടക്കം അഭിപ്രായപ്പെട്ട താരമാണ് പൃത്ഥ്വി ഷാ. മുംബൈയിലെ പരിമിതമായ കുടുംബ സാഹചര്യത്തില്‍ നിന്ന് തന്റെ പ്രതിഭകൊണ്ടും പ്രയത്‌നംകൊണ്ടും ഉയര്‍ന്നുവന്ന താരമാണ് പൃത്ഥ്വി. പ്രായത്തിലും ഉയര്‍ന്ന പക്വത ബാറ്റിങ്ങില്‍ കാണിച്ച പൃത്ഥ്വി വളരെ നേരത്തെ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സ്‌കൂള്‍ ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് പൃത്ഥ്വിയുടെ ക്രിക്കറ്റ് കരിയറിന് അടിത്തറയായത്. 15ാം വയസില്‍ 546 റണ്‍സ് നേടിയ പൃത്ഥ്വിയുടെ ബാറ്റിങ് മികവ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

പൃത്ഥ്വി

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകനായി മാറിയതോടെ പൃത്ഥ്വി ദേശീയ ടീമിലേക്കുള്ള തന്റെ യോഗ്യത തെളിയിച്ചു. വീരേന്ദര്‍ സെവാഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,ബ്രയാന്‍ ലാറ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളുടെയും മികവ് ഒരാളിലേക്ക് സമന്വയിച്ചതാണ് പൃത്ഥ്വിയെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത്. കരിയറിന്റെ വളര്‍ച്ചയും ദേശീയ ടീമിലേക്കുള്ള വരവുമെല്ലാം ഐതിഹാസികമായിരുന്നെങ്കിലും എവിടെയോ യുവതാരത്തിന് കാലിടറി.

മോഹിപ്പിക്കുന്ന തുടക്കം

മോഹിപ്പിക്കുന്ന തുടക്കം

ഏതൊരു യുവതാരത്തിനെയും മോഹിപ്പിക്കുന്ന തുടക്കമാണ് പൃത്ഥ്വിക്ക് ലഭിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തല്ലിത്തകര്‍ക്കുന്ന പൃത്ഥ്വി ഷാ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കുള്ള വരവറിയിച്ചത്. 18ാം വയസില്‍ കരീബിയന്‍ ബൗളര്‍മാര്‍ നേരിട്ട് 134 റണ്‍സ് നേടിയതോടെ അരങ്ങേറ്റ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന താരങ്ങളുടെ ചരിത്ര റെക്കോഡിലേക്ക് 18കാരനും പേരു ചേര്‍ത്തു. ഷോട്ടിന്റെ ഭംഗിയും ടൈമിങും ആക്രമണോത്സുകതയും സച്ചിനെ അനുസ്മരിപ്പിക്കുന്നതാണെന്നായിരുന്നു അന്ന് പലരും അഭിപ്രായപ്പെട്ടത്.

വിലക്ക് കരിയറെ മാറ്റി മറിച്ചു

വിലക്ക് കരിയറെ മാറ്റി മറിച്ചു

ചുമയ്ക്കുള്ള കഫ്‌സിറപ്പ് കഴിച്ചപ്പോള്‍ യുവതാരം ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. ഉത്തേജക നിയമപ്രകാരം താരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തു ചേര്‍ന്ന കഫ്‌സിറപ്പാണ് പൃത്ഥ്വി ഉപയോഗിച്ചത്. ഉത്തേജക പരിശോധനയില്‍ ഇത് പിടിക്കപ്പെട്ടതോടെ എട്ട് മാസത്തോളം വിലക്ക് നേരിടേണ്ടി വന്നു. ഇത് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി. തിരിച്ചുവരവിന് ശേഷം പഴയ താളമോ സ്ഥിരതയോ ബാറ്റിങ്ങിനില്ല. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാവാതെ പൃത്ഥ്വിയുടെ കരിയര്‍ വലിയ ചോദ്യചിഹ്നമായി ഇന്ന് നിലനില്‍ക്കുന്നു.

ദ്രാവിഡ് ഊതി കാച്ചിയ പൊന്ന്

ദ്രാവിഡ് ഊതി കാച്ചിയ പൊന്ന്

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന് മാത്രമെ ഇനി പൃത്ഥ്വിയുടെ കരിയറില്‍ അത്ഭുതം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കാരണ പൃത്ഥ്വിയുടെ കരിയറില്‍ നിര്‍ണ്ണായക സ്വാധീനമാണ് രാഹുല്‍ ദ്രാവിഡ് വഹിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ചത് രാഹുലിന്റെ പരിശീലനമാണ്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനാണ് ദ്രാവിഡ്. പൃത്ഥ്വിയെ പഴയ പൃത്ഥ്വിയായി കാണാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം.

പകരക്കാരാവാന്‍ താരങ്ങളേറെ

പകരക്കാരാവാന്‍ താരങ്ങളേറെ

പൃത്ഥ്വിയുടെ ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഇനി എളുപ്പമാകില്ല. ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ പര്യടനത്തില്‍ നിറം മങ്ങിയ പൃത്ഥ്വിക്ക് പകരക്കാരാവാന്‍ ഇന്ത്യയില്‍ താരങ്ങളേറെയാണ്. ശുബ്മാന്‍ ഗില്‍,മായങ്ക് അഗര്‍വാള്‍,കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ എന്നിവര്‍ ഓപ്പണിങ് സ്ഥാനത്തേക്ക് അവസരം തേടുന്നു. ഇവരെയൊക്കെ മറികടന്ന് ഓപ്പണറാവാന്‍ ഇനി തകര്‍പ്പന്‍ പ്രകടനം തന്നെ സ്ഥിരതയോടെ പൃത്ഥ്വി പുറത്തെടുക്കേണ്ടതുണ്ട്.

Story first published: Friday, December 25, 2020, 16:34 [IST]
Other articles published on Dec 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+