Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി-രോഹിത്, ഒരാളെ തിരഞ്ഞെടുക്കാന്‍ വസിം ജാഫറിനോട് ആരാധകന്‍- താരത്തിന്റെ മറുപടി

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ് നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ഓപ്പണറായി എത്തിയതോടെ കരിയര്‍ തന്നെ മാറി മറിഞ്ഞ രോഹിത് ഇന്ന് ആരാധകരുടെ ഹിറ്റ്മാനാണ്. ഇരുവര്‍ക്കും വലിയ ആരാധക പിന്തുണയുണ്ട്. ഇവരിലാരാണ് മികച്ചവനെന്ന് ചോദിച്ചാല്‍ അഭിപ്രായം പറയുക പ്രയാസകരമാവും. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറിനോട് ഒരു ആരാധകന്റെ ചോദിച്ച ചോദ്യവും ജാഫര്‍ നല്‍കിയ ഉത്തരവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വിരാട് കോലി-രോഹിത് ശര്‍മ ഇവരിലാരാണ് മികച്ച താരമെന്നാണ് ആരാധകന്‍ ട്വിറ്ററില്‍ ജാഫറിനോട് ചോദിച്ചത്. 'രോഹിത് ആന്റ് കോലി,ശക്തമായി ഒരുമയോടെ' ഇന്ത്യ-ഇംഗ്ലണ്ട് എന്ന ഹാഷ് ടാഗും ഉള്‍പ്പെടുത്തിയാണ് ജാഫറിന്റെ പ്രതികരണം.ആഭ്യന്തര ക്രിക്കറ്റില്‍ വലിയ റെക്കോഡുകളുള്ള താരമാണ് വസിം ജാഫര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും ഐപിഎല്ലിലടക്കം പരിശീലക റോളുകളില്‍ അദ്ദേഹം സജീവമാണ്.

നിലവിലെ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണുകളാണ് രോഹിതും കോലിയും. പരിമിത ഓവറില്‍ ഇവരുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. 80 ഏകദിന ഇന്നിങ്‌സില്‍ ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്തിട്ടുണ്ട്. 4878 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 65 ആണ് ഈ കൂട്ടുകെട്ടിന്റെ ശരാശരി. 16 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഈ കൂട്ടുകെട്ടില്‍ പിറന്നു.

wasimjaffer

ടെസ്റ്റില്‍ രോഹിത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ട് അധിക നാളായിട്ടില്ല. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ അധികം ഇന്നിങ്‌സും അദ്ദേഹം കളിച്ചിട്ടില്ല. സമീപകാലത്താണ് രോഹിതിനെ സ്ഥിരം ടെസ്റ്റ് ഓപ്പണറെന്ന നിലയിലേക്ക് പരിഗണിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലിയുടെ അഭാവത്തില്‍ രോഹിതിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്റേതായ ദിവസം ഏത് നേട്ടങ്ങളും സ്വന്തം പേരിലാക്കാനുള്ള മികവ് ഇരു താരങ്ങള്‍ക്കുമുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇരുവരും ടീമിലുണ്ട്.

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെന്ന നിലയിലാണ്. ഇരട്ട സെഞ്ച്വറിയോടെ ജോ റൂട്ട് (209) ക്രീസിലുണ്ട്. 100ാം ടെസ്റ്റ് അവിസ്മരണീയമാക്കുകയാണ് താരം. ഡോം സിബ്ലി (87),ബെന്‍ സ്‌റ്റോക്‌സ് (82) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. സ്പിന്നര്‍മാര്‍ വേണ്ടവിധം തിളങ്ങാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

Story first published: Saturday, February 6, 2021, 18:26 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+