ടിനു യോഹന്നാന്‍ അടക്കമുള്ള നിര്‍ഭാഗ്യ ബൗളര്‍മാരുടെ പട്ടികയില്‍ സ്രാനും!!!
അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍. അതില്‍ രണ്ടെണ്ണം ഒന്നാമത്തെ സ്‌പെല്ലില്‍. അരങ്ങേറ്റത്തില്‍ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കുക എന്ന അത്യപൂര്‍വ്വ നേട്ടമാണ് ബരീന്ദര്‍ സ്രാന്‍ എന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ നേടിയത്. വിനാശകാരിയായ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരെയാണ് സ്രാന്‍ തുടക്കത്തിലേ മടക്കിയത്.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ നേട്ടം ഒരു നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്. ഈ നേട്ടം കൈവരിട്ട നാല് ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. ഇവര്‍ക്ക് നാല് പേര്‍ക്കും പൊതുവായി ഒരു കാര്യമുണ്ട്. ഇത്രയും തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും ഇവരില്‍ ഒരാള്‍ പോലും 10 ഏകദിനത്തിലധികം കളിച്ചിട്ടില്ല. നിര്‍ഭാഗ്യവന്മാരായ ഈ ബൗളര്‍മാരുടെ കൂട്ടത്തില്‍ മലയാളി താരം ടിനു യോഹന്നാനും ഉണ്ട്.
കാലം ഇവരുടെ വഴി തന്നെയാകുമോ ബരീന്ദര്‍ സ്രാനും കാത്തുവെച്ചിരിക്കുന്നത്. അങ്ങനെ ആകാതിരിക്കട്ടെ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആഗ്രഹം.

ടിനു യോഹന്നാന്‍
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ മലയാളി. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ടിനുവിന്റെ ഏകദിന അരങ്ങേറ്റം. അന്ന് രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി തകര്‍പ്പന്‍ തുടക്കമായിരുന്നു. പക്ഷേ വെറും 3 ഏകദിനങ്ങളില്‍ ടിനുവിന്റെ കരിയര്‍ അവസാനിച്ചു. 3 കളിയില്‍ ആകെ കിട്ടിയത് 5 വിക്കറ്റുകള്‍.

ടിനുവിന്റെ ആഗ്രഹം
ബരീന്ദര്‍ സ്രാന്‍ കഴിവുള്ള ബൗളറാണ്. ഇനിയും അവസരങ്ങള്‍ കിട്ടണം - ടിനു പറയുന്നു. പരിക്കും അവസരങ്ങള്‍ കിട്ടാത്തതുമാണ് അന്ന് ടിനുവിന് വിനയായത്. 2003 ലോകകപ്പിന് പിന്നാലെയാണ് ടിനുവിന് പരിക്കേറ്റത്. ഇതോടെ അവസരങ്ങള്‍ കുറഞ്ഞു.

ഇവരും ആ കൂട്ടത്തില്‍
മുംബൈ താരമായ ആവിഷ്‌കാര്‍ സാല്‍വി, ഏക്‌നാഥ് സോള്‍ക്കര്‍, എം വെങ്കട്ടരമണ - എന്നീ ബൗളര്‍മാരും ഈ നേട്ടത്തില്‍ ടിനുവിനൊപ്പമുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ 10ലധികം ഏകദിനങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ല

സ്രാന്‍ റെക്കോര്‍ഡ് തിരുത്തട്ടെ
വേഗവും സ്വിംഗുമാണ് ആറടി മൂന്നിഞ്ചുകാരനായ ബരീന്ദര്‍ സ്രാനിന്റെ കൈമുതല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഈ മികച്ച തുടക്കം മുതലാക്കാന്‍ സ്രാന് കഴിയട്ടെ.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications